Monday, 10 August 2020

വരൂ: നമുക്ക് മുന്തിരിത്തോട്ടത്തിലേക്ക് പോകാം


(മറുരൂപപെരുന്നാളിനു ശേഷം ഒന്നാം ഞായര്‍)
വി. മത്തായി 21:28-32

ഫാ. യോഹന്നാന്‍ കെ.
 (സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് സെമിനാരി, നാഗ്പ്പൂര്‍)

പഴയനിയമത്തില്‍ യിസ്രായേല്‍ മക്കള്‍ കൂടാരപ്പെരുന്നാള്‍ കൊണ്ടാടിയത്, തങ്ങളുടെ കനാനിലേക്കുള്ള മരുപ്രയാണത്തില്‍, 40 വര്‍ഷക്കാലം കൂടാരങ്ങളില്‍ പാര്‍ത്തതിന്‍റെ ഓര്‍മ്മയ്ക്കായിട്ടായിരുന്നു (ലേവ്യ 23:33-43). കൂടാതെ യഹോവയുമായുള്ള ഉടമ്പടിയുടെ പുതുക്കല്‍ കൂടിയായിരുന്നു അവര്‍ക്ക് ഈ പെരുനാള്‍ (ആവ. 31:9-13). തങ്ങളെ വഴിനടത്തിയ ദൈവത്തെ മറന്നുകൊണ്ടുള്ള ഒരു ജീവിതം അവരുടെ സങ്കല്‍പ്പത്തിനപ്പുറത്തുള്ളതായിരുന്നു. വളരെ നിശിതമായി ഈ പെരുന്നാള്‍ ആചരിച്ചുകൊള്ളേണമെന്നും വര്‍ഷത്തില്‍ മൂന്നു പ്രാവശ്യമെങ്കിലും യഹോവയുടെ ആലയത്തില്‍ എല്ലാ യിസ്രായേല്യരും കൂടിവരണമെന്നും നിയമം നിഷ്കര്‍ഷിക്കുന്നു (പുറ. 34:23, ആവ. 16:16). എന്നാല്‍ ക്രൈസ്തവരുടെ കൂടാരപ്പെരുന്നാള്‍, യേശുക്രിസ്തുവിന്‍റെ മറുരൂപമലയിലെ തേജസ്ക്കരണത്തിന്‍റെ ഓര്‍മ്മയാണ് (മത്തായി 17:1-8). ആ മഹിമ കണ്ട സാക്ഷികളായാണ് അപ്പോസ്തോലന്മാര്‍ ക്രിസ്തുവിന്‍റെ സുവിശേഷം ലോകമെമ്പാടും അറിയിച്ചത് (2 പത്രോസ് 1:16-17). ആ സുവിശേഷത്തിന്‍റെ ഫലങ്ങളാണ് ഇന്നും നാം ഓരോരുത്തരും. ക്രിസ്തുവിന്‍റെ തേജസ്കരണത്തിന്‍റെ ആ പെരുന്നാളിനു ശേഷമുള്ള ആദ്യ ഞായറാഴ്ചയാണ് ഇന്ന്. രണ്ടു പുത്രന്മാരുടെ കഥയിലൂടെ രണ്ട് വ്യത്യസ്ത സ്വഭാവമുള്ള മനുഷ്യരെ ക്രിസ്തു ഇവിടെ അവതരിപ്പിക്കുന്നു. മൂന്ന് ഉപമകളാണ് മത്തായി 21:22 മുതല്‍ 22:14 വരെയുള്ള ഭാഗങ്ങളില്‍ നാം കാണുന്നത്. 
1. രണ്ടു പുത്രന്മാരുടെ ഉപമ (21:28-32).
2. മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ (21:33-46).
3. വിവാഹ വിരുന്നിന്‍റെ ഉപമ (22:1-14).
മഹാപുരോഹിതന്മാരും ജനത്തിന്‍റെ മൂപ്പന്മാരും ക്രിസ്തുവിനോട് അവന്‍റെ അധികാരത്തെ ചൊല്ലി തര്‍ക്കിക്കുന്ന അവസരത്തില്‍, തനിക്കുള്ളത് ദൈവികമായ അധികാരമാണെന്നും അത് തെളിയിക്കുന്നതിന് ക്രിസ്തു പറഞ്ഞ  ഉപമകളുമാണ് ഇവ മൂന്നും. ഈ ഉപമത്രയത്തിന്‍റെ ആദ്യത്തേതാണ് അനുസരണമുള്ളവനും അനുസരണമില്ലാത്തവനുമായ രണ്ടു മക്കളുടെ കഥയിലൂടെ യേശു അവതരിപ്പിക്കുന്നത്. 
മുന്തിരിത്തോട്ടത്തില്‍ വേല ചെയ്യാന്‍ പോകണം എന്നുള്ള അപ്പന്‍റെ നിര്‍ദ്ദേശത്തിനോട് ആദ്യം 'ഇല്ല' എന്നു പ്രതികരിക്കുകയും പിന്നീട് അനുതപിച്ച് തന്‍റെ വേല ചെയ്ത് അപ്പന്‍റെ ഇഷ്ടം നിറവേറ്റിയ മൂത്ത മകന്‍ ചുങ്കക്കാരെയും, വേശ്യകളെയും നിഷ്കാസിതരെയും സൂചിപ്പിക്കുന്നു. എന്നാല്‍ ആദ്യം 'പോകാം' എന്നു പറഞ്ഞ് അപ്പനെ സന്തോഷിപ്പിക്കുകയും എന്നാല്‍ അപ്പനെ യഥാര്‍ത്ഥത്തില്‍ അനുസരിക്കാതിരിക്കുകയും ചെയ്ത ഇളയ മകന്‍ അക്കാലത്തെ മതനേതാക്കളും, പരീശന്മാരും വേദപണ്ഡിതരുമായവര്‍ ആണ്. അപ്പന്‍റെ ഇഷ്ടം ചെയ്തവര്‍, ആരാണെങ്കിലും അവര്‍ക്ക് യഥാര്‍ത്ഥ അവകാശം ലഭിക്കും എന്നുള്ള ഉറപ്പും ഈ ഉപമയില്‍ കൂടി ക്രിസ്തു പറഞ്ഞു വെയ്ക്കുന്നു. വീമ്പുപറച്ചിലിന്‍റെയും അനുസരണക്കേടിന്‍റെയും കാലത്തില്‍ യഥാര്‍ത്ഥ ജീവിത മാതൃക അനുതാപത്തിന്‍റെയും, പിതാവിന്‍റെ ഇഷ്ടം നിറവേറ്റുവാന്‍ ശ്രമിക്കുന്നതുമാണ് എന്നുള്ളത് ഇന്നത്തെ സദ് വിചാരം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. കൂടാതെ നാം നില്‍ക്കുന്ന, പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗം ഏതു മകനോടാണ് കൂടുതല്‍ സദൃശമായിട്ടുള്ളത് എന്നുള്ള ഒരു വിചിന്തനവും, ഇന്നത്തെ വേദവിചാരത്തില്‍ കൂടി നമുക്ക് ലഭിക്കുന്നു. 
1. അനുതാപത്തിന്‍റെ മഹത്വം അനുഭവിക്കുന്നവരാകുക 
മക്കള്‍ എന്ന നിലയില്‍ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവരാണ് ശരിയായ പാതയില്‍ സഞ്ചരിക്കുന്നവര്‍. അവരെ ധര്‍മ്മത്തിന്‍റെ മാതൃകകളായിട്ടാണ് വി. വേദം സാക്ഷിക്കുന്നത്. ആദ്യം 'നോ' പറഞ്ഞെങ്കിലും, പിന്നീട് താന്‍ തന്‍റെ പിതാവിനോട് അനീതി ചെയ്തു എന്ന ശക്തമായ തോന്നലില്‍ ആദ്യത്തെ മകന്‍ അനുതപിക്കുകയും, പിന്നീട് പോയി തന്നെ ഏല്പിച്ച ജോലി ചെയ്യുകയും ചെയ്യുന്നു. ഇവിടെ ഈ മൂത്ത പുത്രന്‍റെ അനുതാപം വളരെ ശക്തിയുള്ളതും, നന്മയിലേക്ക് നയിക്കുന്നതുമായിരുന്നു. എന്നാല്‍ ക്രിസ്തുവിനെ 30 വെള്ളിക്കാശിന് ഒറ്റിക്കൊടുത്ത യൂദയും അനുതപിച്ചിരുന്നു. എന്നാല്‍ അതിനെ നന്മയിലേക്ക് നയിക്കുവാന്‍ യൂദായ്ക്കായില്ല (മത്തായി 27:3). ഈ രണ്ടു സന്ദര്‍ഭങ്ങളിലും 'അനുതാപം' എന്ന വാക്കിനുപയോഗിച്ച ഗ്രീക്ക് പദം (ാലമോലഹീാമശ) ഒന്നു തന്നെയാണ്. പിതാവിനെ ധിക്കരിച്ച മകന് തന്‍റെ തെറ്റിനെപ്പറ്റി ബോദ്ധ്യമാവുകയും, ശക്തമായി പിതാവിന്‍റെ ജീവിതത്തിലേക്ക് മടങ്ങിവരികയും ചെയ്യുന്നു. യഥാര്‍ത്ഥ അനുതാപത്തിന്‍റെ മഹത്വമാണ് നാം ഇവിടെ കാണുന്നത്. 'എന്നോട് കര്‍ത്താവേ, കര്‍ത്താവേ എന്നു പറയുന്നവന്‍ അല്ല, സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവന്‍ അത്രെ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നത്' എന്ന് യേശുക്രിസ്തു തന്നെ പറയുന്നുണ്ട് (മത്തായി 7:21). പിതാവിന്‍റെ ഇഷ്ടം അറിഞ്ഞ്, അതിനനുസരിച്ച് ജീവിച്ച് അനുസരണത്തിന്‍റെയും, ധാര്‍മ്മികതയുടെയും പാഠങ്ങള്‍ പഠിപ്പിച്ച ആളാണ് ക്രിസ്തു. ക്രൂശില്‍ കിടന്ന് പിടയുമ്പോഴും 'പിതാവിന്‍റെ ഇഷ്ടം നടക്കട്ടെ' എന്ന് പ്രാര്‍ത്ഥിച്ച് അവസാനത്തോളം തന്‍റെ പിതാവിനോട് ഒരു മകന്‍റെ കടമ നിറവേറ്റിയ മനുഷ്യപുത്രനായിരുന്നു യേശുക്രിസ്തു. 
തന്നെ കുറ്റപ്പെടുത്തുവാന്‍ മുന്നൊരുക്കം നടത്തിയ മതാധികാരികള്‍ക്കും, ജനപ്രതിനിധികള്‍ക്കും എതിരെയാണ് ക്രിസ്തുവിന്‍റെ ഉപമയില്‍ കൂടിയുള്ള ഈ ശാസന. 'ദൈവത്തെ അറിഞ്ഞവര്‍' എന്ന ഭാവേന ദൈവനീതിയേയും ധാര്‍മ്മികതയേയും കാറ്റില്‍ പറത്തുന്ന മതനേതാക്കള്‍ രണ്ടാമത്തെ മകന്‍റെ ഗണത്തില്‍പെടുന്നവരാണ്. ദൈവികമല്ലാത്ത ജീവിതം നയിച്ചവര്‍, ന്യായപ്രമാണത്തിന്‍റെ പൊരുളറിയാത്തവര്‍, സുവിശേഷത്തിന്‍റെ മഹത്വം മനസ്സിലാക്കി, അനുതപിച്ച് തിരികെ വരുന്നവര്‍ ആദ്യത്തെ മകന്‍റെ ഗണത്തിലും. ദൈവവചനത്താല്‍ അനുതാപത്തിലേക്ക് നയിക്കപ്പെട്ടവര്‍ പ്രമുഖ സ്ഥാനികളല്ലായിരുന്നു. നീതിമാന്മാരെയല്ല പാപികളെയത്രെ രക്ഷിപ്പാന്‍ ഞാന്‍ വന്നത് (ലൂക്കോസ് 5:32) എന്ന ക്രിസ്തുമൊഴി ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. യഥാര്‍ത്ഥ അനുതാപം നമ്മുടെ ജീവിതപാതകളിലേക്ക് തുറക്കുന്ന വാതിലാണെന്നും, തെറ്റിപ്പോയി എന്ന ബോദ്ധ്യം വരുമ്പോള്‍ ശക്തമായി തിരികെ പിതാവിന്‍റെ സന്നിധിയിലേക്ക് തിരികെ വരേണ്ടതാണെന്നും ഈ കഥയിലെ മൂത്ത മകന്‍ നമ്മെ പഠിപ്പിക്കുന്നു. 
2. ദൈവത്തോട് വിശ്വസ്തതയും വിധേയത്വവും പുലര്‍ത്തുന്നവരാകുക
അധരസ്തുതികളില്‍ മാത്രം ശ്രദ്ധവെച്ച് മറ്റുള്ളവരുടെ പ്രീതി സമ്പാദിച്ച് തങ്ങളുടെ കാര്യങ്ങള്‍ സാധിച്ചെടുക്കുന്നവരാണ് ഭൂരിപക്ഷം ആളുകളും. മുന്തിരിത്തോട്ടത്തില്‍ 'പോകാം' എന്നുള്ള ഇളയ മകന്‍റെ പ്രതികരണം, അനുസരണത്തിന്‍റേതല്ല, മറിച്ച് പ്രീതിപ്പെടുത്തലിന്‍റേതായിരുന്നു. ബാഹ്യമായ പ്രകടനങ്ങളും വ്യാജസ്തുതികളും വീമ്പുപറച്ചിലുമെല്ലാം കാര്യസാധ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയും യഥാര്‍ത്ഥത്തില്‍ തങ്ങളുടെ ഉത്തരവാദിത്വം കാര്യക്ഷമതയോടെ ചെയ്യാതിരിക്കുകയും ചെയ്യുന്നവര്‍ ഈ ഇളയ മകന്‍റെ കൂട്ടത്തില്‍പെട്ടവരാണ്. അങ്ങനെയുള്ളവര്‍ ശരിയായ അനുതാപമോ, സ്നേഹമോ, മറ്റുള്ളവരോടുള്ള കരുതലോ ഇല്ലാത്തവരാണ്. ക്രിസ്തുവിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഇക്കൂട്ടര്‍ ചെവിയുണ്ടെങ്കിലും കേള്‍ക്കാത്തവരും, കണ്ണുണ്ടെങ്കിലും കാണാത്തവരുമാണ്. അപ്പന്‍റെ ആവലാതിയും വേദനയും ഒട്ടും മനസ്സിലാക്കാതെ, അവരുടെ അധ്വാനത്തിന്‍റെ പങ്ക് പറ്റുന്നവരാണ് ഇവര്‍. 'മുന്തിരിത്തോട്ടത്തിലെ വേല' എന്നുള്ള വിവക്ഷ, സാധാരണ മറ്റു പണികള്‍ ചെയ്യുന്നതുപോലെയല്ല, മറിച്ച് യിസ്രായേല്‍ മക്കളുടെ ജീവിതത്തിന്‍റെ ഭാഗം തന്നെയാണ്. ദൈവം കൊടുത്ത അനുഗ്രഹത്തിന്‍റെ അധിപരാകാനുള്ള ക്ഷണം കൂടിയാണത്. 'മുന്തിരിവള്ളിയുടെ കീഴിലും, അത്തിവൃക്ഷത്തിന്‍ കീഴിലും നിര്‍ഭയം വസിക്കുന്നു' എന്ന പ്രസ്താവന, ശാന്തിയുടെയും സമാധാനത്തിന്‍റെയും അനുഗ്രഹത്തിന്‍റെയും ധ്വനിയാണ് കാണിക്കുന്നത് (1 രാജാ. 4:25, 2 രാജാ. 18:31, യെശ. 23:6, സെഖ. 3:10, മീഖാ 4:4). ഈ അനുഗ്രഹത്തിന്‍റെ ലഭ്യതയാണ് ഇളയ മകന്‍ തള്ളിക്കളഞ്ഞത്. അങ്ങനെ അവന്‍ തന്‍റെ പിതാവിനോട് മറുതലിക്കുന്നവനാകുന്നു.
കുടുംബത്തോട് വിശ്വസ്തതയും വിധേയത്വവും പുലര്‍ത്തുന്നവന്‍ ദൈവത്തോടും അങ്ങനെ തന്നെ ഉള്ളവരാണ്. അവരാണ് തങ്ങളുടെ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുന്നവര്‍. ആദ്യം, 'പറ്റില്ല' എന്നു പറഞ്ഞെങ്കിലും, അപ്പന്‍റെ സ്നേഹവും കരുതലും അവനെ തന്‍റെ വേല ചെയ്യാന്‍ നിര്‍ബ്ബന്ധിതനാക്കുന്നു. ഇങ്ങനെയുള്ളവര്‍ക്കേ സഭയേയും, സമൂഹത്തേയും, കുടുംബത്തേയും അതുവഴി ദൈവത്തേയും സേവിക്കുവാന്‍ കഴിയുകയുള്ളു. 
പത്ത് കല്പനകളിലെ അഞ്ചാമത്തെ കല്പനയാണ് 'അപ്പനെയും അമ്മയെയും ബഹുമാനിക്ക' എന്നത്. ഭൂമിയിലെ കാണപ്പെട്ട ദൈവങ്ങളാണ് അവര്‍. നന്മയുടെയും അനുഗ്രഹത്തിന്‍റെയും ലഭ്യത അവരോടുള്ള നമ്മുടെ ജീവിതമനോഭാവം എങ്ങനെയുള്ളതാണ് എന്നതനുസരിച്ചാവും എന്ന് വി. വേദം അടിവരയിടുന്നു (പുറ. 20:12, ആവ. 21:18-21, സദൃ. 30:17, എഫേ. 5:6 മുതലായവ). ഏല്പിച്ച ഉത്തരവാദിത്വം ഒരു മടിയും കൂടാതെ ചെയ്യുന്നവരാണോ നമ്മള്‍? മടിയരും അവിശ്വസ്തരുമായ ഒരു സമൂഹമായല്ല നാം മാറേണ്ടത്. മറിച്ച് ഏതു ചെറിയ കാര്യത്തിനോടുപോലും വിശ്വസ്തതയും, കൂറും പുലര്‍ത്തി ഉത്തരവാദിത്വത്തോടുകൂടി നമ്മുടെ കടമകള്‍ തീര്‍ക്കുമ്പോഴാണ്, പിതാവിന്‍റെ ഇഷ്ടമുള്ള മക്കളായി നാം മാറുന്നത്. യഥാര്‍ത്ഥ അനുതാപവും, ആഴമേറിയ സ്നേഹവും നമ്മെ ആ മൂത്ത പുത്രനോട് തുല്യമാക്കുവാന്‍ സഹായിക്കുന്നു. മൂത്ത പുത്രന്‍റെ ആദ്യത്തെ മറുപടി പിതാവിനെ തെല്ലു വേദനിപ്പിച്ചെങ്കിലും, അഗാധസ്നേഹത്തിന്‍റെ ക്ഷമയിലും, നന്മയിലും ആ മകന് വീണ്ടുവിചാരം ഉണ്ടാകുകയാണ്. ആ വിചാരത്തിലേക്കാണ് ഇന്നത്തെ സദ്വാര്‍ത്ത നമ്മെ നയിക്കേണ്ടത്.

"ഇതാ, മനുഷ്യരുടെ ഇടയില്‍ ദൈവത്തിന്‍റെ കൂടാരം"

ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്

പ. സഭയുടെ ആരാധനാക്രമീകരണം അനുസരിച്ച് ആഗസ്റ്റ് 6-ലെ വി. കൂടാരപ്പെരുന്നാള്‍ മുതല്‍ തേജസ്കരണകാലത്തിലേക്ക് (Season of Transfiguration) നാം പ്രവേശിച്ചിരിക്കുകയാണല്ലോ. ഒപ്പം പ. ദൈവമാതാവിന്‍റെ മഹത്വകരമായ വാങ്ങിപ്പുപെരുന്നാളിലേക്കുള്ള ഒരുക്കത്തിന്‍റെ ഭാഗമായി വിശുദ്ധിയോടെ നാം ശൂനോയോ നോമ്പ് അനുഷ്ഠിക്കുകയും ചെയ്യുന്നു. "മര്‍ത്ത മറിയം ലോകബന്ധങ്ങളെ ഒക്കെയും വെടിഞ്ഞ് വിശുദ്ധിയില്‍ ജീവിച്ച് സര്‍വ്വനന്മകളാലും അലങ്കരിക്കപ്പെട്ടതിനാല്‍ അവള്‍ ദൈവത്തിന്‍റെ മാതാവായി തീരുവാന്‍ തെരഞ്ഞെടുക്കപ്പെട്ടതുപോലെ നമ്മളും ദൈവത്തിന് വസിപ്പാന്‍ തക്ക വിശുദ്ധ ആലയങ്ങളായി തീരുവാന്‍" ഈ നോമ്പുകാലം നമ്മെ സഹായിക്കട്ടെ!  

പുറപ്പാട് പുസ്തകം 34-ാം അദ്ധ്യായത്തിലും ലേവ്യ പുസ്തകം 23-ാം അദ്ധ്യായത്തിലും അടിസ്ഥാനമായി കാണപ്പെടുകയും മറ്റു പഴയനിയമ ഗ്രന്ഥങ്ങളില്‍ ഉടനീളം പ്രതിപാദിക്കപ്പെടുകയും ചെയ്യുന്ന മൂന്ന് പ്രധാന പെരുന്നാളുകളാണ് ദൈവജനത്തിന് ഉണ്ടായിരുന്നത്. ഒന്നാമത്തേത്, ആബീബ് മാസത്തില്‍ യിസ്രായേല്‍ മക്കളെ മിസ്രയീമില്‍ നിന്നും വിടുവിച്ച്, സംഹാരദൂതനില്‍ നിന്നും കുഞ്ഞാടിന്‍റെ രക്തത്താല്‍ രക്ഷിച്ച് (passover) അവരുടെ രക്ഷണ്യയാത്ര ആരംഭിക്കുന്ന 'പുളിപ്പില്ലാത്ത അപ്പത്തിന്‍റെ' പെരുന്നാള്‍ എന്നറിയപ്പെടുന്ന പെസഹാ പെരുന്നാള്‍. അതുവരെയും ഏഴാം മാസമായിരുന്ന ആബീബ് മാസത്തിനു പകരം ഒരു പുതിയ ക്രമീകരണം യഹോവയാല്‍ ഉണ്ടായി. 'പുറപ്പെടലിന്‍റെ' (Exodus) ആ മാസത്തെ അവര്‍ നീസ്സാന്‍ മാസം എന്നു വിളിക്കുകയും, മാസമദ്ധ്യത്തില്‍ (നീസ്സാന്‍ 14) അവര്‍ തലമുറകളായി പെസഹാ പെരുന്നാള്‍ ആചരിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഏഴ് യാമങ്ങള്‍ വീതമുള്ള ഏഴ് വാരങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ 'വാരപ്പെരുന്നാള്‍' എന്നു വിളിക്കുന്ന അമ്പതാം പെരുന്നാള്‍ (Pentecost) ആചരിക്കുന്നു. നീസ്സാനില്‍ ആരംഭിച്ച പുതിയ ക്രമീകരണപ്രകാരമുള്ള ഏഴാം മാസം (Tisherei) 15-ാം തീയതി (പഴയ ക്രമീകരണത്തിലെ വര്‍ഷാരംഭം) യഹോവയ്ക്ക് വിശുദ്ധമായ ശബത്തായി ആചരിക്കുവാനും തുടര്‍ന്ന് ഏഴ് ദിവസം കൂടാരങ്ങളില്‍ താമസിച്ച് മരുഭൂമിയില്‍ 40 വര്‍ഷം അവരെ നടത്തിയ യഹോവയെ ധ്യാനിക്കുവാനും പുറപ്പാട് ചരിത്രം തലമുറകളോട് അറിയിക്കുവാനും എട്ടാം ദിവസം വീണ്ടും ശബ്ബത് ആഘോഷിച്ച് സമാഗമനകൂടാരത്തില്‍ കൂടിവന്ന് കൂടാരപ്പെരുന്നാള്‍ ശുശ്രൂഷകള്‍ പൂര്‍ത്തീകരിക്കുവാനും യഹോവ കല്പിക്കുന്നു. കൂടാരങ്ങളില്‍ പാര്‍ക്കുന്ന ഈ ദിനങ്ങളെ അവര്‍ വര്‍ഷാദ്ധ്യ-കായ്കനി പെരുന്നാള്‍ എന്നും വിളിക്കുന്നു. 

നിഴലായ പഴയനിയമത്തില്‍ നിന്നും പൂര്‍ത്തീകരണം ആയ പുതിയനിയമത്തിലേക്ക് തന്‍റെ ഏകജാതനായ പുത്രനിലൂടെ പിതാവാം ദൈവം നയിച്ചപ്പോള്‍ പ. സഭ അതിന്‍റെ ആരാധനാ ജീവിതത്തിനും മറ്റു എല്ലാ മതജീവിത രീതികള്‍ക്കും അടിസ്ഥാനം കണ്ടെത്തിയതും പുത്രന്‍തമ്പുരാന്‍ നല്‍കിയ പുതിയ വ്യാഖ്യാനങ്ങളിലൂടെ പുതിയ അര്‍ത്ഥതലങ്ങള്‍ അറിഞ്ഞതും വി. അപ്പോസ്തോലന്മാരുടെ കാലം മുതല്‍ തന്നെ ആയത് ആചരിച്ചു തുടങ്ങിയതും നാം കാണുന്നു. മോശ മുഖാന്തരം ലഭിച്ച ന്യായപ്രമാണം കൃപയും സത്യവുമായി യേശുക്രിസ്തു മുഖാന്തിരം (യോഹ. 1:17) വെളിപ്പെടുമ്പോള്‍ ആരാധനയ്ക്കും പെരുന്നാളുകള്‍ക്കും പുതിയ അര്‍ത്ഥതലങ്ങള്‍ ലഭ്യമാകുന്നു.

"സത്യനമസ്ക്കാരികള്‍ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്നു, കാരണം ദൈവം ആത്മാവാകുന്നു. അവനെ നമസ്കരിക്കേണ്ടത് ആ മലയിലോ ഈ മലയിലോ അല്ല; ആത്മാവിലും സത്യത്തിലും ആകുന്നു" എന്ന് ശമര്യ സ്ത്രീയോട് (യോഹന്നാന്‍ 4) വെളിപ്പെടുത്തുന്ന കര്‍ത്താവ് ആത്മദാഹം തീര്‍ക്കുന്ന ജീവജലം, വിശ്വസിക്കുന്ന ഏവനും വാഗ്ദാനം ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് യഹൂദന്മാരുടെ പഴയപെരുന്നാളുകള്‍ക്ക് പരിശുദ്ധ സഭയില്‍ പുതിയ അര്‍ത്ഥതലങ്ങള്‍ ലഭ്യമാകുന്നത്. 

കുഞ്ഞാടും പുളിപ്പില്ലാത്ത അപ്പവും കയ്പ്പുചീരയും ചേര്‍ന്ന യഹൂദന്‍റെ മാത്രം താല്‍ക്കാലിക വിമോചനം ആയിരുന്ന പെസഹാപെരുന്നാള്‍ സര്‍വ്വലോകത്തിന്‍റെയും ജീവനും രക്ഷയ്ക്കും കാരണമായിത്തീര്‍ന്ന നമ്മുടെ കര്‍ത്താവിന്‍റെ കഷ്ടാനുഭവത്തിലും മരണത്തിലും ഉയര്‍പ്പിലും വിശ്വസിക്കുന്നവന് നിത്യജീവന്‍റെ അപ്പമായി, അപ്പത്തിന്‍റെ വലിയ പെരുന്നാളായി മാറുന്നു (യോഹ 6:35). പുതിയ വ്യാഖ്യാനം ഉണ്ടായപ്പോഴും 'പെസഹാ പെരുന്നാള്‍' എന്ന ആശയത്തിനോ പ്രയോഗത്തിനോ വ്യത്യാസം വന്നില്ല എന്നു സാരം.

ഇതുപോലെ തന്നെ വി. പെന്തക്കോസ്തി പെരുനാള്‍ പ. റൂഹായുടെ ആവാസത്തിന്‍റെ വലിയ പെരുനാളും പുതിയ യിസ്രായേല്‍ ആകുന്ന പ. സഭയുടെ ആരംഭ പെരുനാളും ഒക്കെയായി മാറ്റപ്പെട്ടപ്പോഴും വാരപ്പെരുന്നാള്‍ അഥവാ '50-ാം ദിനം' എന്നു മാത്രം അര്‍ത്ഥമുള്ള പെന്തിക്കോസ്തി എന്ന പദം മാറ്റപ്പെട്ടില്ല എന്ന് ഓര്‍ക്കണം. ഇതേപ്രകാരം തന്നെ വി. കൂടാരപ്പെരുന്നാളിലും കര്‍ത്താവ് പങ്കെടുക്കുകയും മലമുകളില്‍ പെരുന്നാള്‍ ധ്യാനത്തിന് പോകുകയും യെരുശലേം ദേവാലയത്തിലെ കൂടാരപെരുനാളില്‍ സംബന്ധിച്ച് പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഈ വ്യാഖ്യാനതത്വം വിശദമായി പ്രതിപാദിച്ചുകൊണ്ടാണ് വി. യോഹന്നാന്‍ തന്‍റെ സുവിശേഷത്തിന്‍റെ ഏഴാം അദ്ധ്യായത്തില്‍ കൂടാരപ്പെരുന്നാളിന്‍റെ മദ്ധ്യത്തില്‍ യെരുശലേം ദേവാലയത്തില്‍ നിന്നുകൊണ്ടുള്ള കര്‍ത്താവിന്‍റെ പ്രഖ്യാപനം രേഖപ്പെടുത്തുന്നത്: "ദാഹിക്കുന്നവന്‍ എല്ലാം എന്‍റെ അടുക്കല്‍ വന്ന് കുടിക്കട്ടെ" എന്നും അവനില്‍ നിന്ന് ജീവനദി ഒഴുകും എന്നും അത് വിശ്വസിക്കുന്നവര്‍ക്ക് ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചാണ് പറഞ്ഞതെന്നും യേശു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാല്‍... (7:37-39) എന്നിങ്ങനെ പോകുന്നു വി. യോഹന്നാന്‍ ശ്ലീഹായുടെ വ്യാഖ്യാനം.

മേല്‍പറഞ്ഞ മൂന്ന് പെരുന്നാളുകളും പഴയനിയമ പശ്ചാത്തലത്തിലും, അന്ന്  അവ നടന്ന കാലഘട്ടത്തിലുമാണ് വി. സഭ പുതിയ വ്യാഖ്യാനങ്ങളോടെ ഇന്നും ആഘോഷിക്കുന്നത് എന്നത് പ്രത്യേകം ഓര്‍ത്തിരിക്കണം. അതുകൊണ്ടാണ് 'കൂടാരപ്പെരുന്നാള്‍' പെസഹായ്ക്കു ശേഷം ഏകദേശം ആറ് മാസം കഴിഞ്ഞും (പെസഹ: ഒന്നാം മാസം, പതിനാലാം തീയതി. കൂടാരപെരുനാള്‍: ഏഴാം മാസം പതിനഞ്ചാം തീയതി) പെന്തിക്കോസ്തി പെരുന്നാളിനു ശേഷവും വരുന്നത് എന്ന് സാരം. കൂടാരപ്പെരുന്നാളിന്‍റെ ആരംഭ ധ്യാനത്തിനായി മറുരൂപമലയില്‍ (താബോര്‍) പോയ സമയത്ത് ഉണ്ടായ സംഭവവും അനുഭവവുമാണ്  സമവീക്ഷണ സുവിശേഷങ്ങളില്‍ വിശദമായി കാണുന്നത്.

കൂടാരം എന്നാല്‍ കേവലം ഒരു ടെന്‍റ്, സര്‍ക്കസ് കൂടാരം പോലെ എന്നല്ല മറിച്ച് ഗോത്രപിതാവായ യാക്കോബിന്‍റെ ദര്‍ശനമായ (ഉല്‍പത്തി 28) ദൈവത്തിന്‍റെ ആലയം (ബഥേല്‍) മുതല്‍ മോശയുടെ കാലത്തെ സമാഗമനകൂടാരം തുടങ്ങി ദൈവത്തിന്‍റെ സാന്നിദ്ധ്യം അറിഞ്ഞ എല്ലാ സ്ഥലങ്ങളും സംഭവങ്ങളുമാണ് എന്നും നാം അറിയണം. പുതിയനിയമത്തില്‍ വി. കന്യകമറിയാമിന്‍റെ ഉദരവും ബേത്ലഹേം ഓഫര്‍ത്തായും യോര്‍ദ്ധാനിലെ സ്നാനവും മറുരൂപമലയിലെ മേഘകൂടാരവും എല്ലാം പ. സഭയെ കുറിക്കുന്ന സംജ്ഞകളാണെന്ന് പിതാക്കന്മാര്‍ വ്യക്തമായി പഠിപ്പിക്കുന്നു. മേല്‍പറഞ്ഞതും ഇനിയും ഒട്ടനവധിയായി സഭയുടെ ആരാധനാ പാരമ്പര്യത്തില്‍ ഉള്‍പ്പെടുന്ന തിരുവചന വ്യാഖ്യാനങ്ങളിലും ദൈവമഹത്വം (shekena) പരിലസിക്കുന്ന (Theophiny) അനുഭവങ്ങള്‍ കാണുന്നു. "ഇവനെന്‍റെ പ്രിയ പുത്രന്‍; ഇവനു ചെവി കൊടുപ്പീന്‍" എന്ന ദൈവശബ്ദം പ. സഭയാകുന്ന കൂടാരത്തിലാണ് കേള്‍ക്കപ്പെടുന്നത്. പഴയനിയമ വായനയ്ക്കു മുമ്പായി 'നീതിമാന്മാരുടെ കൂടാരത്തില്‍ മഹത്ത്വത്തിന്‍റെയും രക്ഷയുടെയും ശബ്ദം എന്ന് ദാവീദു മുഖാന്തരം പരിശുദ്ധ റൂഹാ പാടി' എന്ന് ആമുഖ വചനങ്ങളായി പറയുന്നു. അവിടെ ന്യായപ്രമാണവും (മോശ) പ്രവചനവും ഏലിയാ, അപ്പോസ്തോലികതയും ജീവലോകവും മൃതലോകവുമെല്ലാം വി. ത്രിത്വത്തില്‍ ഒന്നിക്കുന്നു.

വി. യോഹന്നാനുണ്ടാകുന്ന വെളിപ്പാടില്‍ അദ്ദേഹം കാണുന്ന പുതിയ ആകാശവും പുതിയ ഭൂമിയും പുത്തന്‍ യെരുശലേമും മണവറയും മണവാട്ടിയും ഒക്കെ കേവലം മാനുഷിക വിവരണങ്ങള്‍ക്ക് അതീതമാണ്; എത്ര വ്യാഖ്യാനിച്ചാലും മതിവരുകയോ അവസാനിക്കുകയോ ഇല്ല എന്നും പിതാക്കന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. അവിടെ സിംഹാസനത്തില്‍ നിന്നും വീണ്ടും മഹാശബ്ദം (ദൈവനാദം) ഉയരുന്നു. "ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്‍റെ കൂടാരം; അവന്‍ അവരോടു കൂടെ വസിക്കും; അവര്‍ അവന്‍റെ ജനമായിരിക്കും; ദൈവം താന്‍ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും (വെളിപ്പാട് 21: 1-3). താബോറില്‍ കണ്ട അതേ 'ജ്യോതിസ്' പ. സഭയാകുന്ന കൂടാരത്തിലും (21:11) കാണുന്നു. അതിന്‍റെ പൊക്കമുള്ള മതിലും (സുവിശേഷങ്ങള്‍) പന്ത്രണ്ടു ഗോപുരവും (വി. അപ്പോസ്തോലന്മാര്‍, കര്‍ത്താവിന്‍റെ ജീവപുസ്തകത്തിന്മേല്‍ എഴുതപ്പെട്ടവര്‍ക്കു മാത്രം പ്രവേശനവും എന്നിങ്ങനെ ആ വര്‍ണ്ണന തുടരുകയാണ്. 

സര്‍വ്വപ്രപഞ്ചവും സമഞ്ജസമായി സമ്മേളിക്കുന്ന പ. സഭയാകുന്ന വി. കൂടാരത്തില്‍ ദൈവതേജസ്സ് നിത്യമായി ഉജ്ജ്വലകാന്തിയോടെ ശോഭിക്കുന്ന അനുഭവമാണ് വി. കൂടാരപെരുനാളും അവിടെയുണ്ടാകുന്ന മറുരൂപ അനുഭവവും എന്ന സന്ദേശമാണ് കൂടാരപെരുനാളില്‍ ആരംഭിക്കുന്ന നോമ്പുകാലത്ത് പ. സഭയുടെ ധ്യാനചിന്ത എന്ന് സാരം. ഈ മഹത്വീകരണം ആദ്യം പ്രാപിക്കുന്നത് പ. സഭയുടെ കൂടെ നിത്യപ്രതീകമായ രാജമാതാവായ  വി. കന്യകമറിയാമാണ്. ആഗസ്റ്റ് 6-ന് ആരംഭിക്കുന്ന കൂടാരപെരുനാള്‍ ഏഴ് മുതല്‍ ഏഴ് ദിവസം പിന്നിട്ടു കഴിയുമ്പോള്‍ ആഗസ്റ്റ് 15-ന് പ. ദൈവമാതാവിന്‍റെ വാങ്ങിപ്പുപെരുന്നാളില്‍ അതിന്‍റെ പൂര്‍ത്തീകരണത്തില്‍ എത്തിച്ചേരുന്നു! കര്‍ത്താവ് താന്‍ സര്‍വ്വ സ്വര്‍ഗ്ഗീയ സേനകളുടെയും അകമ്പടിയോടെ സ്വര്‍ഗ്ഗം തുറന്ന് ഇറങ്ങി വന്ന് പ. ദൈവമാതാവിന്‍റെ ആത്മാവിനെ ബഹുമാനത്തോടെ കൈക്കൊണ്ടു എന്നും പിന്നീട് സംസ്കരിക്കപ്പെട്ട അവരുടെ ശരീരം അപ്രകാരം സര്‍വ്വഘോഷത്തോടും കൂടെ ആകാശത്തിലേക്ക് ഉയര്‍ത്തപ്പെട്ടു എന്നും വി. യാക്കോബിന്‍റെ ബോവൂസ്സായില്‍ വി. ശൂനോയോ നോമ്പില്‍ നാം ധ്യാനിക്കുന്നു. ആകയാല്‍ പ. സഭയാകുന്ന കൂടാരത്തില്‍ വസിച്ച് ദൈവമഹത്വത്തില്‍ വളരുവാന്‍ പ. ദൈവമാതാവിന്‍റെ മദ്ധ്യസ്ഥതയില്‍ നമുക്കും ശരണപ്പെടാം. 

'തന്‍റെ കരുണയാല്‍ ലോകത്തെ സൃഷ്ടിച്ച പരിശുദ്ധനായ ഏക പിതാവിന്‍റെയും, തന്‍റെ കഷ്ടാനുഭവത്താല്‍ അതിനെ വീണ്ടെടുത്ത പരിശുദ്ധനായ ഏക പുത്രന്‍റെയും, സകലത്തെയും പൂര്‍ത്തിയാക്കുന്ന പരിശുദ്ധനായ ഏക റൂഹായുടേയും സാന്നിധ്യവും സഹവാസവും എപ്പോഴും നമ്മോടു കൂടെ വ്യാപരിക്കട്ടെ.
പ. ദൈവമാതാവിന്‍റെയും നമ്മുടെ അപ്പോസ്തോലനും കാവല്‍പിതാവുമായ പ. മാര്‍ത്തോമ്മാ ശ്ലീഹായുടെയും ശ്ലീഹാ മുതല്‍ ഇന്നയോളം നമ്മെ പരിപാലിച്ച നമ്മുടെ സര്‍വ്വ പൂര്‍വ്വ പിതാക്കന്മാരുടെയും പ്രത്യേകാല്‍ മാര്‍ ഗീവര്‍ഗ്ഗീസ് സഹദായുടെയും മലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധന്മാരായ യല്‍ദോ മാര്‍ ബസേലിയോസ്, ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ്, ഗീവര്‍ഗ്ഗീസ് മാര്‍ ദീവന്നാസ്യോസ് എന്നീ പിതാക്കന്മാരുടെയും പ്രാര്‍ത്ഥനയും മദ്ധ്യസ്ഥതയും നമുക്ക് കോട്ടയും കൂട്ടും കാവലുമായിരിക്കട്ടെ.

Wednesday, 5 August 2020

തേജസ്ക്കരണ കാലത്തേയ്ക്ക്...

ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്
വി. കൂടാരപെരുന്നാള്‍ മുതലുള്ള കാലത്തെ, ആരാധന വാര്‍ഷിക കലണ്ടറില്‍ മഹത്വീകരണ കാലം അഥവാ തേജസ്ക്കരണ കാലം എന്ന് പിതാക്കന്മാര്‍ വിളിക്കുന്നു. പെന്തിക്കോസ്തി കാലം സുവിശേഷ പ്രഘോഷണവും അതുമൂലമുള്ള പ. സഭയുടെ വളര്‍ച്ചയും ഒപ്പം വി. ശ്ലീഹന്മാരും അറിയിപ്പുകാരും സഹദേന്മാരും പിതാക്കന്മാരും ആയതിനുവേണ്ടി അനുഭവിച്ച കഷ്ടതകളും മരണവും അനുസ്മരിക്കുന്ന കാലമായിരുന്നെങ്കില്‍ തേജസ്ക്കരണ കാലത്തില്‍ കഷ്ടതകള്‍ക്ക് അവസാനമുണ്ടെന്നും ക്രിസ്തുവിനെ സാക്ഷിച്ചവര്‍ അവനില്‍ മഹത്ത്വപ്പെടുകയും തേജസ്സില്‍ ഉയര്‍ക്കപ്പെടുകയും ചെയ്യുമെന്ന ആശയത്തിനാണ് ഊന്നല്‍ നല്‍കുന്നത്.
"മുടികള്‍ മുടഞ്ഞവ നിരനിരയായ് ബലിപീഠത്തിലിരിപ്പുണ്ട്..." എന്ന എക്ബോയില്‍ ഈ ആശയം വ്യക്തമാണ്. ശാരീരിക മരണം കൊണ്ട് അവസാനിക്കുന്നതല്ല ക്രിസ്തീയ ജീവിതം എന്നും; മറിച്ച് ക്രിസ്തുവിനുവേണ്ടി വെറുമയാക്കപ്പെട്ട് മരിക്കുന്നവര്‍ നിത്യതയില്‍ ജീവിച്ച് തേജസ്ക്കരിക്കപ്പെട്ടിരിക്കുന്നുവെന്നുമാണ് ആരാധനാവര്‍ഷത്തിലെ ആറാമത്തെ കാലം (കൂടാരപെരുന്നാള്‍ മുതല്‍ സ്ലീബാപെരുന്നാള്‍ വരെ) നമ്മെ പഠിപ്പിക്കുന്നത്.

ശൂനോയോ നോമ്പിന്‍റെ പശ്ചാത്തലത്തില്‍ കൂടാരപെരുന്നാളിന്‍റെ മഹത്ത്വത്തില്‍ ആരംഭിക്കുന്ന ഈ കാലത്ത് പ. ദൈവമാതാവിന്‍റെ വാങ്ങിപ്പുപെരുന്നാളില്‍ മനുഷ്യകുലത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ മഹത്വവും അംഗീകാരവും പ. അമ്മയ്ക്ക് ലഭിച്ചുവെന്ന് നാം കാണുന്നു.
അപ്രകാരം മഹത്വീകരിക്കപ്പെടുവാനും "ഇവനെന്‍റെ പ്രിയ പുത്രന്‍/പുത്രി എന്ന സാക്ഷ്യം പിതാവില്‍ നിന്നും പുത്രനിലൂടെ പരിശുദ്ധാത്മ കൃപയാല്‍ കേള്‍ക്കുവാന്‍ നമുക്കും സാധ്യമായി തീരട്ടെ.

ദൈവം അനുഗ്രഹിക്കട്ടെ.

Saturday, 1 August 2020

'അവന്‍ വളരണം; ഞാനോ കുറയണം'

(പെന്തിക്കോസ്തിക്കു ശേഷം ഒമ്പതാം ഞായര്‍)
വി. ലൂക്കോസ് 14:7-11


പെന്തിക്കോസ്തിക്കുശേഷമുള്ള അഞ്ചാം ഞായറിന്‍റെ വായനയുടെ അനുരണനം ഇന്നത്തെ വേദഭാഗത്തിലും കാണാം. താഴ്മയുടെയും, ത്യാഗത്തിന്‍റെയും മഹിമയെന്തെന്ന് കാണിക്കുവാന്‍ ക്രിസ്തു ഒരു (വിവാഹ) വിരുന്നുമായി ബന്ധപ്പെട്ട് പറയുന്ന ഒരുപമയാണ് ഇന്ന് നാം വായിച്ചു കേട്ടത്. അതോടൊപ്പം ഒരു അതിഥിയും, ആതിഥേയനും എങ്ങനെയാണ് പെരുമാറേണ്ടത് എന്നും ആദരവ് പിടിച്ചുപറ്റേണ്ടവയല്ല, മറിച്ച് മറ്റുള്ളവരാല്‍ ലഭിക്കേണ്ടവയാണ് എന്നും യേശുക്രിസ്തു കൂട്ടിച്ചേര്‍ക്കുന്നു. 

തന്‍റെ പരസ്യശുശ്രൂഷാക്കാലത്ത് പല സമയത്തും, പരീശന്മാരുടെയും, ധനവാന്മാരുടെയും ഒക്കെ ക്ഷണിക്കപ്പെട്ട വിരുന്നുകളില്‍ യേശു പങ്കെടുത്തിരുന്നു. ആ സമയങ്ങളില്‍ അവരോട് ദൈവരാജ്യത്തിന്‍റെ മര്‍മ്മങ്ങള്‍ സംസാരിക്കുകയും ചെയ്തിരുന്നു. ലൂക്കോസിന്‍റെ സുവിശേഷത്തില്‍ ക്രിസ്തുവിന്‍റെ വിരുന്നുഭാഷണങ്ങള്‍ അധികമായിട്ട് കാണാവുന്നതാണ് (5:29, 7:36, 11:37, 14:1, 19:5, രള. 7:34, 15:1,2, യോഹ. 2:1-10). ഇവിടെ ക്രിസ്തു പരീശപ്രമാണികളില്‍ ഒരാളുടെ ഭവനത്തിലാണ് വിരുന്നിനായി എത്തിയത്. വേദപണ്ഡിതര്‍ അത് ഒരു വിവാഹ വിരുന്നായിരുന്നു എന്ന് സമര്‍ത്ഥിക്കുന്നു. യേശുക്രിസ്തുവിന്‍റെ കാലത്ത്, വിവാഹ വിരുന്നുകള്‍ ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളായിരുന്നു. ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുവാനും പരസ്പരം സൗഹൃദം പങ്കുവെയ്ക്കുവാനും ഒക്കെ ഈ ആഘോഷങ്ങള്‍ മതിയായവയായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ ആരംഭിക്കുന്നത് മുതല്‍ വിവാഹദിനം വരെയുള്ള ആഘോഷങ്ങളില്‍ മിക്കവാറും എല്ലാ ആളുകളും പങ്കെടുക്കുമായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളുടെ ഒരു പൂര്‍ണ്ണരൂപം (ഠലിമശാ) വധുവരന്മാരുടെ ബന്ധുക്കള്‍ കൈമാറുമായിരുന്നു. വിവാഹദിനത്തില്‍ വധുവിന്‍റെ വീട്ടില്‍ നിന്നും വരന്‍റെ വീട്ടിലേക്ക് ആഘോഷപൂര്‍വ്വമായ പ്രൊസഷന്‍ നടത്തുകയും, വാദ്യവും, സംഗീതവും എല്ലാം അതിന് മേളക്കൊഴുപ്പ് ഏകുകയും ചെയ്യും. ഓരോ വ്യക്തിയുടെയും സമൂഹത്തിലുള്ള സ്ഥാനവും, മാന്യതയും, മഹിമയും എടുത്തു കാണിച്ചിരുന്നത് ആഘോഷങ്ങളുടെ അളവായിരുന്നു. അങ്ങനെ ഒരു വിരുന്നിന്‍റെ ഉപമയാണ് ക്രിസ്തു തന്‍റെ ശ്രോതാക്കളോട്, ആദരവും, പ്രശംസയും പിടിച്ചുപറ്റുന്നത് ഏതുവിധേനയാണ് എന്ന് കാണിക്കുവാന്‍ പറയുന്നത്. കൂടാതെ ക്ഷണിച്ചവനും, ക്ഷണിക്കപ്പെട്ടവനും എങ്ങനെയാണ് പെരുമാറേണ്ടത് എന്നും ഈ ഉപമയില്‍ കൂടി വ്യക്തമാക്കുന്നു. 

1. ആതിഥേയന്‍റെയും (ക്ഷണിച്ചവന്‍റെ) അതിഥിയുടെയും (ക്ഷണിക്കപ്പെട്ടവന്‍റെയും) ഗുണഗണങ്ങള്‍

മനുഷ്യസംസ്കാരം ഏറ്റവും മഹത്തായതായി കരുതിപ്പോന്ന ഒന്നാണ് 'അതിഥി ദേവോ ഭവ:' എന്നത്. ക്ഷണിക്കപ്പെട്ടവരെ ദൈവമായി കരുതുന്ന പാരമ്പര്യം. അതിനാല്‍ ഒരു ആതിഥേയന്‍ തന്‍റെ ഭവനത്തില്‍ വരുന്നവരെ തീര്‍ത്തും മാനിക്കണമെന്നും അതിഥിയുടെ നിലയനുസരിച്ച്, അതിനാസ്പദമായുള്ള സ്ഥാനം നല്‍കണമെന്നും വിവക്ഷിക്കുന്നു. മാത്രമല്ല, അതിഥിയുടെ സന്തോഷമാണ് വിരുന്നിന് പൂര്‍ണ്ണത നല്‍കുന്നത്. അത് ശ്രദ്ധിക്കേണ്ടത് ആതിഥേയന്‍റെ കടമയുമാണ്. 

അംഗീകരിക്കപ്പെടുക എന്നത് അതിഥിയുടെ ആവശ്യമാണ്. എന്നാല്‍ അതിനുവേണ്ടി സ്വയം പരിശ്രമിക്കേണ്ടതില്ല എന്നാണ് അതിഥി മനസ്സിലാക്കേണ്ടത്. തന്‍റെ നിലയും വിലയും എന്തെന്ന് മനസ്സിലാക്കി, ആതിഥേയന്‍റെ സ്വീകരണത്തിന് ഒരുങ്ങുകയാണ് അതിഥി ചെയ്യേണ്ടത്. മാത്രമല്ല, തന്‍റെ മുമ്പില്‍ വിളമ്പുന്നവ സ്വീകരിക്കുവാനും, തെല്ലും കുറ്റപ്പെടുത്താതെ സന്തോഷപൂര്‍വ്വം ആതിഥേയന്‍റെ വിരുന്നിന്‍റെ ഭാഗമാകുവാനും അതിഥിക്ക് കഴിയണം. 

ക്രിസ്തു ക്ഷണിക്കപ്പെട്ട വിരുന്നില്‍ ഈ ഔചിത്യബോധം തീര്‍ത്തും ഉണ്ടായില്ല എന്നാണ് നാം മനസ്സിലാക്കുന്നത്. അതിഥി തയ്യാറായില്ല എന്നത് കണ്ട് അവരെ ശാസിക്കുവാനും യഥാര്‍ത്ഥ വിരുന്ന് എങ്ങനെയാണ് നടത്തേണ്ടതെന്നും ഒരു ഉപമയില്‍കൂടി ക്രിസ്തു പറയുന്നു. പ്രമുഖ സ്ഥാനം ഒരിക്കലും കാംക്ഷിക്കരുത് എന്നും, മഹത്വമുണ്ടാകുവാനായി അവസാനത്തെ സ്ഥാനത്ത് ആദ്യം ഇരിക്കണമെന്നും അതിഥിയോട് ക്രിസ്തു പറയുമ്പോള്‍, ആതിഥേയന്‍ ക്ഷണിക്കപ്പെട്ടവരെ മാനമേറിയവരായി കണ്ട് ഉചിതമായ സ്ഥാനങ്ങള്‍ നല്‍കണമെന്നും പറയുന്നു. പഴയനിയമത്തിലെ ജ്ഞാനപുസ്തകങ്ങളിലൊന്നായ സുഭാഷിതങ്ങളില്‍ അതിഥിയും, ആതിഥേയനും പാലിക്കേണ്ട കടമകള്‍ എന്തെന്ന് പറയുന്നുണ്ട് (സുഭാഷിതങ്ങള്‍ 25:6-7). ആദരവ് സ്വയം പിടിച്ചു വാങ്ങേണ്ടവയല്ല എന്നും, മറ്റുള്ളവര്‍ തങ്ങളുടെ ഉള്ളില്‍ നിന്ന് നല്‍കേണ്ടവയാണെന്നും ക്രിസ്തു പറയുന്നു.

2. താഴ്മയുടെയും, വിനയത്തിന്‍റെയും ഗുണങ്ങള്‍ ഒരുവനിലുണ്ടായിരിക്കുക

തന്‍റെ പഠിപ്പിക്കലുകളില്‍ ക്രിസ്തു ഏറ്റവുമധികം പ്രാധാന്യം കൊടുത്ത ഒന്നാണ് താഴ്മയുടെയും വിനയത്തിന്‍റെയും മഹിമ. വയലിലെ പൂവിനു പോലും, ശലോമോനെക്കാളും മഹത്വമുണ്ടെന്നും ഒന്നിനെയും കുറച്ച് കാണരുതെന്നും ക്രിസ്തുമൊഴി (മത്തായി 6:28, 29). ഓരോ വ്യക്തികളും മനുഷ്യനെന്ന നിലയിലുള്ള, ദൈവസൃഷ്ടിയുടെ മകുടമെന്ന (സങ്കീ. 8) നിലയില്‍, ആദരിക്കപ്പെടേണ്ടവരാണെന്നും, താഴ്മയിലും വിനയത്തിലും കൂടി മാത്രമേ ഈ ആദരവ് ലഭിക്കുകയുള്ളു എന്നും ക്രിസ്തു തന്‍റെ സ്വജീവിതത്തിലൂടെ പഠിപ്പിച്ചു. ഒരു മനുഷ്യന്‍ കടന്നുപോകാമായിരുന്ന എല്ലാ വഴിത്താരകളിലും ക്രിസ്തു സഞ്ചരിച്ചിട്ടുണ്ട്. അപമാനവും, നിന്ദയും, പീഡനങ്ങളും, പട്ടിണിയും, ദുരിതങ്ങളും, ഒറ്റപ്പെടുത്തലുകളും, കുറ്റാരോപണങ്ങളും അവസാനം ക്രൂശുമരണം വരെയും ഒരു മനുഷ്യന്‍ എന്ന നിലയില്‍ ക്രിസ്തു ഏറ്റുവാങ്ങി. അപ്പോഴെല്ലാം അപരന്‍റെ സന്തോഷത്തിനും മഹത്വത്തിനും വേണ്ടി മാത്രമാണ് ക്രിസ്തു നിലകൊണ്ടത്. രോഗികളെ സൗഖ്യമാക്കുന്ന സമയത്തും, സമൂഹത്തില്‍ അവരുടെ നിലയും വിലയും ഉറപ്പിക്കുവാനായിരുന്നു ക്രിസ്തു ശ്രദ്ധിച്ചത്. സമൂഹത്തിലെ വിവിധ തരങ്ങളായ വ്യക്തികളോടും - ധനവാന്മാര്‍, ചുങ്കക്കാര്‍, ശാസ്ത്രിമാര്‍, പരീശര്‍, സ്ത്രീകള്‍, കുഞ്ഞുങ്ങള്‍ - അവര്‍ അര്‍ഹിക്കുന്നതരത്തില്‍ സ്നേഹത്തോടും ബഹുമാനത്തോടും കൂടി പെരുമാറാന്‍ ക്രിസ്തു ശ്രദ്ധിച്ചിരുന്നു. 'ഞാന്‍ സൗമ്യതയും താഴ്മയും ഉള്ളവനാകയാല്‍ എന്‍റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പീന്‍' (മത്തായി 11:29) എന്നാണ് ക്രിസ്തു പ്രസംഗിച്ചത്. താഴ്മയും വിനയവും ഏതവസരത്തിലും കൂടെ കൊണ്ടുനടക്കേണ്ടുന്ന മഹത്ഗുണങ്ങളാണെന്നും അത് വിരുന്നു ഭവനത്തിലായാലും, വിലാപ ഭവനത്തിലായാലും (യോഹ. 11:35) അപരനെ തന്നേക്കാളും ശ്രേഷ്ഠനെന്ന് എണ്ണുന്ന, മറ്റുള്ളവരോട് അനുരൂപപ്പെടുന്ന ഭാവമായി ക്രിസ്തു കാണിച്ചുതന്നു. ഈ ഭാവമാണ് ഒരു ക്രിസ്ത്യാനിയുടെ മുഖമുദ്രയായി മാറേണ്ടത്. 

ക്ഷണിക്കപ്പെട്ടവര്‍ പ്രമുഖ സ്ഥാനങ്ങളെ തെരഞ്ഞെടുക്കുന്നത് കണ്ടിട്ടാണ് ക്രിസ്തു ഈ ഉപമ പറഞ്ഞത്. എന്തിനും ഏതിനും പ്രശംസയും, മുഖ്യാസനവും ആഗ്രഹിക്കുന്ന വ്യക്തികളായി നാം മാറിക്കഴിഞ്ഞു. അന്യനെ മനസ്സിലാക്കുവാനോ, അവരുടെ ദുഃഖത്തില്‍ പങ്കുചേരുവാനോ ശ്രമിക്കാതെ, അവസരം കിട്ടുമ്പോഴെല്ലാം അവരെ ഇടിച്ചുതാഴ്ത്തി ഇല്ലാതാക്കുന്ന പ്രവണത ഇന്ന് സമൂഹത്തില്‍ വല്ലാതെ വ്യാപിച്ചിരിക്കുന്നു. സമൂഹത്തില്‍ അന്തസ്സുള്ള സ്ഥാനമാനങ്ങള്‍ കിട്ടാന്‍ മനുഷ്യര്‍ കാണിക്കുന്ന കോമാളിത്തരങ്ങള്‍ക്ക് ഇന്ന് കണക്കില്ല. അംഗീകാരവും പ്രശംസയും ലഭിക്കുന്നതിനുവേണ്ടി മറ്റുള്ളവരെ ഇല്ലാതാക്കുവാന്‍പോലും മടിക്കാത്ത സമൂഹമാണ് ഇന്നത്തേത്. സ്തുതിപാഠകരുടെയും, നേതാക്കന്മാരുടെയും എണ്ണം ഇന്ന് കൂടുതലാണ്. മഹാനാകുവാന്‍ ഇച്ഛിക്കുന്നവന്‍ ദാസനാകണമെന്നും, മനുഷ്യപുത്രന്‍ ശുശ്രൂഷിക്കപ്പെടുവാനല്ല മറിച്ച് ശുശ്രൂഷിക്കുവാനാണ് വന്നതെന്നുമുള്ള (മത്തായി 20:28) ക്രിസ്തുവചനം ഇന്ന് സഭാമക്കള്‍ക്ക് അന്യമായിക്കൊണ്ടിരിക്കുകയാണ്. കൂട്ടത്തില്‍ അതിഥിയുടെയും, ആതിഥേയന്‍റെയും ഔചിത്യബോധവും. ഈ ഇരുളില്‍ നിന്നും കരകയറുവാന്‍ ക്രിസ്ത്യാനി എന്ന നിലയില്‍ നമുക്കോരോരുത്തര്‍ക്കും സാധിക്കണം. 'അവന്‍ വളരണം, ഞാനോ കുറയണം' (യോഹ. 3:30) എന്ന യോഹന്നാന്‍ സ്നാപകന്‍റെ വചനം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ നമുക്ക് സാധിക്കണം. 

ദൈവം നമുക്ക് നല്‍കിയ കഴിവുകള്‍ ദൈവത്തെയും സഭയെയും ജനങ്ങളെയും ശുശ്രൂഷിക്കുവാനായി ആര്‍ജ്ജവത്തോടെ പരിശ്രമിക്കുമ്പോള്‍ അധികാരം താനേ ലഭിക്കും. അതോടൊപ്പം അര്‍ഹതയില്ലാത്ത സ്ഥാനങ്ങള്‍ക്കുവേണ്ടി, ക്രിസ്ത്യാനിക്ക് ഉചിതമല്ലാത്ത പ്രവൃത്തികളില്‍ നാം ഏര്‍പ്പെടുകയും ചെയ്യരുത്.

*******************************************************
ഫാ. യോഹന്നാന്‍ കെ.
(സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് സെമിനാരി, നാഗ്പ്പൂര്‍)

SHUNOYO LENT - 15 days Lent - Day 1


A prototype of Blessed Virgin Mary and Holy Church NOAH'S ARK - Mother of God that contained Christ and His Church

Akhila jagalpathiya naayaka, Naayetti goshichangathi bahumanichu Mariaam, valuthaam Padaaythaan…

Like a ship did Mary bear, Laud an honour be,Him the Captain and the Lord, God of all the world…..

The Ark of Noah was a precursor of the Mother of God that contained Christ and His Church. St. Peter explains that by Noah "few, that is, eight souls, were saved through water" (1 Pet. 3: 20). Then he adds, "There is also an anti-type which now saves us – baptism …" (1 Pet. 3: 21). By Noah, the Patriarch and Prophet, eight souls were saved through the ark. By Lord Jesus Christ, we all are saved through baptism. Accordingly, the ark that received the prophet and became the means of salvation is a symbol of St. Mary who received the Word of God giving Him the Human body by which He died for our salvation. Mary is the ark which saves from eternal destruction anyone who takes shelter in ii, with her Son. Under the shelter of Mary’s intercession, not just the ‘just’, but even sinners are saved.

Noah the righteous and his family entered the Ark that typified salvation. Noah’s faith also saved the animals, and the whole creation. Christ, the friend of sinners, is the Savior of the World (Jn. 4: 42; 2 Pet. 2: 20). Those who enters the mantle of Mary’s intercession changes the heart of sinners, gives a clean conscience, rendering them dear to Christ.

The Great Flood is an Old Testament mystery of Salvation of human race. Noah’s Ark, as a whole symbolized, God’s Judgment on sin, His promise of Salvation and provision for His people. Lord God shut the door of the Ark, as He is the judge, Who decides who is in and who is out. That ark, which saved Noah and family from the deluge, carried unharmed in the stormy elements of evil, was a depiction of the Most Pure Virgin.

The ark was composed of incorruptible wood, in the same way that the Virgin Mary was without corruption in motherhood: "In giving birth, you preserved your Virginity." As the ark preserved Noah and his family from death, so those who entrust themselves to the intercession of the Theotokos will be saved.

And the dove, released by Noah from the ark after the water had receded, foreshadowed the Holy Spirit (Matt. 3: 16), Who caused the Holy Virgin to conceive Christ in the Virgin womb. Thus, depicts the Most Pure Virgin; a moment of greatest mercy, God’s wrath was removed from Mankind, a token of man’s reconciliation with God for the atonement by the blood of Her Son. Noah obeyed everything God commanded him to do. Mary commands us “to do whatever He tells us to do.”


*********************
Jacob P Varghese

LL H. G. Paulose Mar Pachomios - August 1



H.G.Paulose Mar Pachomios was born as the second child of Mr.K.K .John and Mariamma John on the 26th of January 1946 in Kolathukalathil Neysseril family, Kurichy.

H.G was called in to the first order of Stewardship in 1973 when he was ordained as Deacon by H.G. Mathews Mar Ivanios , Parete of Kottayam Diocese and visitor Bishop of Bethany Ashram Perunadu. He was ordained to the holy Priesthood on 8th of January 1974 by HG Mathews Mar Athanasius, Catholicose Designate, as Fr.Paulose OIC. HG was elected as the superior of Bethany Ashram in 1986, and served until he was elected as bishop. The Parumala Association held in 1992 elected him as Bishop. Fr.Paulose was ordained as Paulose Ramban on the 18th of December 1992 by H.G.Thomas Mar Themothios Catholicose Designate. H.G was ordained as Bishop on the 16th of August by H.H.Mathews 2nd.

As a good shepherd he served in Medical college Chapel Kottayam, St. Thomas church Changanassery, St.Thomas church Perunadu,St. Gregorios Church London and St.Marys church Vadasserikkara for nearly two decades. H.G has extended his stewardship as assistant Metropolitan of Angamally and Idukki Dioceses. H.G became the first Bishop of Mavelikara Diocese when it was formed in 2002.H.G has a vivacious and dynamic personality and through his leadership the Mavelikara Diocese has grown from strength to strength. ‘THEO Bhavan’ Aramana the head Quarters of Mavelikara Diocese which was constructed in a very short period is an excellent example of his excellence as an administrator. Now the Diocese has 40 churches and 12 chapels. The services of Mar Pachomios was not limited to the diocese of Mavelikara he always makes the very best use of his talents for the overall development of the church. He was the first secretary of Religious Committee of Orthodox Churches. He also served as Sunday School Text Book Committee member. Balikamatom School Governing Board member and later one of the Trustees of the same. As a Metropolitan he served as the President of Marthamariam Samajam. His most notable service is during his tenure as the Manager of Catholicate and MD Schools. H.G. served as the Bishop vice-president of MGOCSM since 1993. He was the president of YMCA Ranni -Perunadu region and one of its prominent resource persons. Presently HG was a member of Parumala Seminary Council and Orthodox Theological Seminary Governing Board. HG has represented Orthodox Church in various inter church councils especially in inter church council for education. He was also the representative of Orthodox Church in the Nilakkal Ecumenical Trust.

Mar Pachomios was one of the leading retreat fathers of the Church. As the visitor bishop he showed the path and light to many monastic communities. Kizhakkambalam Bethlahem St Marys convent, Ranni Holy Trinity Ashram are in the pursuit of holiness under the guidance of Mar Pachomios. His services as a humanist and missionary are inestimable. He serves as the President of St. Thomas Balabhavan Haripad, Mar Dionysius old age Home Chepadu. It is his effort and leadership that made Theo Nivas Pazhamthotam a reality.
Mar Pachomios was a Bishop who strongly keeps the Orthodox traditions and values and advocates for a new vigor and splendor for the Church. He is always ready to extend his hands to the poor and browbeaten. He worked tirelessly to make his numerous dreams about the church into realities.

*********************

Jacob P Varghese

01st August- Commemorating St Shmuni (Marth Shmuni), her 7 sons and Eleazer their teacher.


“My son….Remember that I carried you in my womb for nine months…. Don't be afraid of this butcher. Give up your life willingly and prove yourself worthy of your brothers, so that by God's mercy I may receive you back with them at the resurrection.”- Marth Shmuni exhorting her youngest son.
******************************
Today we not only begin the fasting season in preparation to commemorate the Dormition of the Theotokos, but also our liturgical calendar commemorates the heroic sacrifice of a brave lady and her seven sons as they and their teacher Eleazer refused to renounce their faith when the tyrant king asked them to eat pork and thus forsake their beliefs.

The holy father Mar Severus of Antioch  in his work ‘Sermon  On Maccabees’ says thus about their martyrdom: “Hear these things, O mothers, and so bring up your sons, and let them go to the church and urge them to the learning of sacred words. And strangle them not with youthful cares…These though they girded themselves from the Law's Teaching were forerunners of the martyrs of the Gospel, as John also was the forerunner of Jesus. But the Maccabean youths, when the coming of Messiah and the resurrection were standing at the door, and when [that] Jerusalem whose architect and creator is God, and the preaching of the Kingdom of Heaven were about to be made known, departed from the stadium of conflict to heaven. And they first teach us the hope of the life to come and prepare us for it”.

A detailed account of their martyrdom is written in the second book of Maccabees, chapter 7, detailed as below:

“On another occasion a Jewish mother and her seven sons were arrested. The king was having them beaten to force them to eat pork. Then one of the young men said, ‘What do you hope to gain by doing this? We would rather die than abandon the traditions of our ancestors.’

This made the king so furious that he gave orders for huge pans and kettles to be heated red hot, and it was done immediately. Then he told his men to cut off the tongue of the one who had spoken and to scalp him and chop off his hands and feet, while his mother and six brothers looked on.  After the young man had been reduced to a helpless mass of breathing flesh, the king gave orders for him to be carried over and thrown into one of the pans. As a cloud of smoke streamed up from the pan, the brothers and their mother encouraged one another to die bravely, saying,

‘The Lord God is looking on and understands our suffering. Moses made this clear when he wrote a song condemning those who had abandoned the Lord. He said, ‘The Lord will have mercy on those who serve him.’
After the first brother had died in this way, the soldiers started amusing themselves with the second one by tearing the hair and skin from his head. Then they asked him, ‘Now will you eat this pork, or do you want us to chop off your hands and feet one by one?’
He replied in his native language,’ I will never eat it! So the soldiers tortured him, just as they had the first one, but with his dying breath he cried out to the king: “You butcher! You may kill us, but the King of the universe will raise us from the dead and give us eternal life, because we have obeyed his laws.”

The soldiers began entertaining themselves with the third brother. When he was ordered to stick out his tongue, he quickly did so. Then he bravely held out his hands and courageously said, “God gave these to me. But His laws mean more to me than my hands, and I know God will give them back to me again.” The king and those with him were amazed at his courage and at his willingness to suffer….

(The fourth, fifth and sixth brother were also tortured and killed mercilessly but they refused to obey king’s orders).

..The mother was the most amazing one of them all, and she deserves a special place in our memory. Although she saw her seven sons die in a single day, she endured it with great courage because she trusted in the Lord. She combined womanly emotion with manly courage and spoke words of encouragement to each of her sons in their native language.

“I do not know how your life began in my womb, she would say,
I was not the one who gave you life and breath and put together each part of your body. It was God Who did it, God Who created the universe, the human race, and all that exists. He is merciful and He will give you back life and breath again, because you love His laws more than you love yourself.”

Antiochus was sure that the mother was making fun of him, so he did his best to convince her youngest son to abandon the traditions of his ancestors. He promised not only to make the boy rich and famous, but to place him in a position of authority and to give him the title ‘Friend of the King’. But the boy paid no attention to him, so Antiochus tried to persuade the boy's mother to talk him into saving his life, and after much persuasion she agreed to do so.

Leaning over her son, she fooled the cruel tyrant by saying in her native language,
 “My son, have pity on me. Remember that I carried you in my womb for nine months and nursed you for three years. I have taken care of you and looked after all your needs up to the present day.  So I urge you, my child, to look at the sky and the earth. Consider everything you see there, and realize that God made it all from nothing, just as He made the human race. Don't be afraid of this butcher. Give up your life willingly and prove yourself worthy of your brothers, so that by God's mercy I may receive you back with them at the resurrection.”

Before she could finish speaking, the boy said,
 “King Antiochus, what are you waiting for? I refuse to obey your orders. I only obey the commands in the Law which Moses gave to our ancestors. You have thought up all kinds of cruel things to do to our people, but you won't escape the punishment that God has in store for you. It is true that our living Lord is angry with us and is making us suffer because of our sins, in order to correct and discipline us. But this will last only a short while, for we are still His servants, and He will forgive us. But you are the cruelest and most disgusting thing that ever lived. So don't fool yourself with illusions of greatness while you punish God's people. There is no way for you to escape punishment at the hands of the almighty and all-seeing God…. May my brothers and I be the last to suffer the anger of Almighty God, which He has justly brought upon our entire nation.
These words of ridicule made Antiochus so furious that he had the boy tortured even more cruelly than his brothers. And so the boy died, with absolute trust in the Lord, never unfaithful for a minute. Last of all, the mother was put to death.” (2 Maccabees Chapter 7)

Indeed great was the bravery portrayed by Marth Shmuni and her seven sons. May their memory be eternal.

Lord have mercy.

In Christ,
Rincy John

Friday, 31 July 2020

MARTHA SIMEONI, SEVEN HOLY YOUTHS and Mar Eleazer - (1st August)


After the period of exiles of Israelites to Babylon, before the incarnation of Jesus, Antiochus Epiphanius, the Syrian ruler who conquered Jerusalem severely persecuted the Jews. He sent a command that they should not worship the Jehovah, the true God and that they should eat the food that they were prohibited. He ordered to kill all those who did not obey this rule. In those days the family of Martha Simeoni belonged a Jewish family, who served Jehovah very devotedly. Martha Simeoni and her seven sons who did not obey the King’s command got caught. Their aged teacher Eleazar, was a highly respected, elderly teacher of Law. The names of the seven sons of Martha Simeoni are, Aveim, Antony, Gourias, Eleazar, Efsevonas, Acheim and Marcellus, were Jews by race and strict observers of the ancestral laws. The king insisted that they who were true worshippers of God to deny and leave Jehovah, and eat pork, which was forbidden for them. To frighten them, the king’s soldiers brought and kept in front of them whips and all sorts of equipment for torture. First, the teacher’s mouth was opened and was forced to eat pork, but he refused and he spat out the meat and willingly accepted to be tortured. He was then, beaten to death. Then the seven brothers were killed, and then mother also.

The eldest was first brought to the front, to sacrifice the faith in the True God, in front of all. He shouted in front of everyone “We would rather, die than to break our laws and traditions of our forefather’s”. Hearing this, the furious and angry king ordered the soldiers to first cut away his tongue and chop his hands and feet. He then ordered to put him into the red-hot cauldrons. He was thus reduced to a mass of breathing flesh. The other six cried to their mother. “Let us die with courage. God is seeing all this. As Moses had said, God is pleased with His servants, who serve Him, so will He be pleased with us”.

The cruel king, had the second son brought forward and had his hair peeled off with the scalp. The king then asked him to eat the pork. But the boy looked at the king and shouted “Oh cruel man! You, worldly king is wiping us, off from this temporary life. We accept death for the sake of our God’s commandments. He will resurrect us for eternal life”. He too was burnt alive in the fire. It was the third one’s turn. He happily came forward. The king ordered to cut away his tongue. As soon as he heard this, he showed his tongue, arms and legs and happily shouted “all these I received from the Heavenly Father. I return then to Him in the hope that He will give them to me again”. The king and his people were amazed at the courage of the young boy, and his willingness to accept martyrdom.

After his matter was finished, fourth son was brought forward. They started torturing him by whipping. When he was nearing death, he shouted but as to no one in particular “I am glad to die at your hands, as I have the assurance that God will raise me from death, but you Antiochus will never get life and resurrection”. He too boldly faced death in the same cruel way. When the fourth son died, they made the fifth one stand aside and then started persecuting him. He stared at the king and shouted, “since you have power among men and you are strong here, you can do what you want. But don’t think that God has left our tribe. You watch and see how God will torture you and your family and your descendants. Finally you will witness God’s glory and power”.

After his death, the soldiers took the sixth one. He was also persecuted badly. In deep pain, he encouraged his younger brother a child and died. When it was time for the seventh son, the king called the mother. He asked her to advise him so that he may live. Hearing the words of the cruel king, she fell at her son’s feet crying “my son have mercy on me. I carried you in my womb for nine months. I reared you for three years giving my breast milk. I have brought you up to this stage. My son, I request you, watch the sky and the earth and all that is in it. God created it out of nothing”.

Hearing the mother’s request the son lifted up his arms and called loudly, “I will not obey the king’s commands. I will only obey the Law given through Moses. You evil king, you who brought many disasters to Hebrews. You will not be able to escape God’s hands. My brothers who suffered torture for a short time in enlightened life will be with Him in Glory of God’s kingdom. Like my brothers I submit my spirit and body before God. I pray for the mercy on my people”. The king who got very angry at this did more cruelty to him than his brothers. He persuaded the seventh child to abandon the traditions of his ancestors. He offered him riches, fame and a title ‘friend of the king’. He died with great hope chanting absolute trust in the Lord and never unfaithful for even a minute.

Martha Simeoni who saw all her sons die in front of her bore it all with divine joy because of her hope in God. Bearing the grief courageously, she said “My sons I do not know how you were born in my womb. It is not I who gave you life and spirit. It is I who gave each one’s form and appearance. On the contrary, it is God the creator of the universe who examines everyone’s heart. Since you have submitted your body to death, His mercy will give you life and spirit again”. On hearing this Antiochus Epiphanius felt belittled and so did severe persecution. But that good lady accepted martyrdom placing her hope in God. Even though Martha Simeoni and her sons are martyrs of Jewish church, Christian church also show reverence to them and intercede in their name.

Their wonderful mother, Simeoni, filled with noble thoughts and rousing her woman’s mind with manly fervour (2 Maccabees 7: 21), stood by the triumph of her children over the tyrant, encouraging each of them to the struggle for the faith and bravely enduring their pains through her hope in the Lord. When she saw that her youngest son had met his end, she threw herself last of all into the fire and was granted the same blessed end along with her children, in the year 168 before Christ.

The Orthodox Syrian Church considers Martha Simeoni as saint and intercedes. Many churches have been built in this saint’s name in the Middle East and in Kerala. The Church built in the name of Martha Simeoni, in the village Karakos near Mussal in Iraq is a centre visited by many. Martha Simeoni’s history is linked with the history of her seven sons who became martyrs. On the day of their remembrance, on the north wall of the church in Karakos, a wonderful light appears and the mother with the seven sons walks through that. It is a famous scene. His Grace (late) Geevarghese Mar Gregorios who was the Metropolitan of Angamaly diocese has authenticated this in his book ‘Journey to Syria’, written in 1946. We commemorate the memory of Martha Simeoni, her seven holy martyr sons and their teacher, Eleazer on 1 August.

When each child was murdered the proclamation that they made was such that it was giving courage to the elders. No one submitted to death in fear. Their response was that bearing this persecution is nothing when you think of the fortunate life to come. To stand watching seven children murdered and prompting each one to stand up for the true faith can be seen as the exemplary motherhood. This is the example that we should also follow in our life. In any suffering difficulty there should not be a circumstance of denying God.



**********
Jacob P Varghese

മാർത്തശ്മൂനിയമ്മയും, 7 മക്കളും, ഗുരുവായ ഏലയാസാറും - രക്തസാക്ഷികളായ വിശുദ്ധരിൽ അഗ്രഗണ്യർ


"*എനിക്കു ജീവിക്കുന്നത് ക്രിസ്തുവും, മരിക്കുന്നത് ലാഭവുമാകുന്നു *"

  വിശ്വാസപരമായ പീഡനങ്ങൾ   എല്ലാ കാലത്തും യഹൂദന്മാർ  ഏറ്റിരുന്നു. ഇതിന്റെ ഒക്കെയും മൂർദ്ധന്യാവസ്ഥയിൽ വിശ്വാസം കൈവിടാതെ പീഡകൾ ഏറ്റുകൊണ്ട് ജീവിച്ച പ്രൗഢമായ ഒരു സ്ത്രീയായിരുന്നു വിശുദ്ധ മർത്തശ്മൂനി അമ്മ. 
 പരമ്പരാഗതമായി ആചാര മര്യാദകൾ പാലിക്കുകയും, സത്യവിശ്വാസത്തിൽ  നിലകൊള്ളുകയും, വർജ്യമായതിനെ   വർജിക്കുകയും ചെയ്ത പാരമ്പര്യമാണ് കുലീനമായ മക്കാബിയ കുടുംബത്തിനുള്ളത്. പരമ്പരാഗതമായ അവർ പുരോഹിത കുടുംബമാണ്. ദൈവനിശ്ചയം അനുസരിച്ച്  യവനവൽക്കരണം മക്കാബിയ കുടുംബത്തെയും പ്രതിസന്ധിയിലാക്കി. എതിർത്ത് തോൽപ്പിക്കാൻ സാധിക്കാത്തതിനാൽ അവർ കുടുംബ തലവൻ യൂദാമക്കാബിയോസും അനുചരന്മാരും ചേർന്ന് മരുഭൂമിയിലും, വനങ്ങളിലും താമസമാക്കി. വിശ്വാസത്തിന് പ്രാമുഖ്യം നൽകുന്നതിനാൽ ചെടികളും കായ്കളും ഭക്ഷിച്ചു പോന്നു. 

 ഈ സമയം യെരുശലേമിൽ  പൈശാചികതയെ ഭയപ്പെടുത്തുന്ന കൂത്താട്ടം ആയിരുന്നു. അതിവിശുദ്ധമായ  യെരുശലേം  ദേവാലയത്തെ  യവനർ ഒളിമ്പസ്സിലെ  സെവോസിന്റെ  ക്ഷേത്രം ആക്കി മാറ്റി. അനന്തരഫലമായി ആലയത്തെ പൈശാചികതയുടെ കേന്ദ്രമാക്കി. പരുഷമായ നടപടി ആയത് മാറി. ദൈവാലയത്തിൽ വേശ്യാമാരെ  കൊണ്ടുവന്നു  അവരുമൊത്ത് കൂത്താടി. ആലയത്തിലെ അകത്ത് മദ്യ സേവയും വർജ്യമായതിനെ  പ്രവേശിപ്പിക്കുകയും ചെയ്തു. യഹൂദർക്ക്  വർജ്യമായ  പന്നിമാംസം പരിശുദ്ധ ബലിപീഠത്തിങ്കൽ അറുത്തു  വികലമാക്കി. വിശുദ്ധ മന്ദിരം അശുദ്ധദ്ധയുടെ കേന്ദ്രമായി  മാറി. ദേവാലയ  വളപ്പുകൾ  നശിക്കപ്പെട്ട  ലൈഗീകതയുടെ  പ്രദർശന  വേദിയായി  ആക്കി  മാറ്റി. 

 തുടർന്ന് യവനരുടെ യാഗവസ്തു  ഭക്ഷിക്കുവാൻ യഹൂദർ നിർബന്ധിതരായി. എതിർത്തവരെ വംശ നാശം വരുത്തുകയും ചെയ്തു. പരിച്ഛേദന  നടത്തിയതിന്റെ പേരിൽ അമ്മമാരുടെ കഴുത്തിൽ മക്കളെ കെട്ടിത്തൂക്കി നടത്തിച്ചു. ഭയന്നുവിറച്ച് യഹൂദർ മരുഭൂമിയിലേക്കു വനങ്ങളിലേക്കും ഒളിച്ചോടി. ഗുഹകളിൽ വെച്ച്  വിശുദ്ധ ആരാധന  രഹസ്യമായി നടത്തി. 

 തെറ്റ് ചെയ്താൽ വളരെക്കാലത്തേക്ക് സ്വതന്ത്രനായി വിടാതെ അപ്പോൾതന്നെ ദൈവമക്കളെ ശിക്ഷിക്കുകയാണ് എന്നവർ വിശ്വസിച്ചു. പാപികളെ ആനന്ദമായി സ്വതന്ത്രമായി വിടുകയും അവസാനം അവരെ ശിക്ഷിക്കുകയും ചെയ്യുന്നു. ദൈവമക്കൾക്ക് അത്  യോജിച്ചതല്ല. 

 നേരത്തെ പരാമർശിച്ച മക്കാബിയ കുടുംബമാണ്  വിശുദ്ധ മർത്തശ്മൂനിഅമ്മയുടെ കുടുംബം. മികച്ച വേദജ്ഞനും  പണ്ഡിതനും കുലഗുരു മായിരുന്നു ഏലിയാസർ. ഒരു പണ്ഡിത വൃദ്ധൻ. സത്യാ ആരാധനയിൽ അൽപംപോലും വ്യതിചലിക്കാതെ പ്രാർത്ഥനാ ജീവിതം നയിച്ച യോഗിവര്യൻ. 

 കാലത്തിന്റെ അവിവേകമായ തീരുമാനത്തിന്റെ ഫലമായി യവനവൽക്കരണം അദ്ദേഹത്തിലേക്കും  എത്തി. യവന യാഗ വസ്തുവായ പന്നി മാംസം തിന്നുവാൻ പടയാളികൾ ഏലിയാസറിനെ നിർബന്ധിച്ചു. എന്നാൽ കൃത്യമായി തന്നെ സത്യവിശ്വാസത്തിൽ വൃദ്ധത  വരെ എത്തിയിട്ട് ഇനി വിശ്വാസ ലംഘനം നടത്താൻ ഏലിയാസ്സർ തയ്യാറായില്ല. അദ്ദേഹത്തിന്റെ വായിൽ നിർബന്ധിച്ച് തിരുകിക്കയറ്റിയ മാംസക്കഷണം അദ്ദേഹം തുപ്പി കളഞ്ഞു. 

 ഈ നിയമവിരുദ്ധ ബലിയുടെ ചുമതല ക്കാർക്ക് ഏലിയാസ് അറിയാമായിരുന്നു. അവർ ഒരു വ്യവസ്ഥ ഏലിയാസറിനു മുന്നിൽ വച്ചു. ആ മാംസക്കഷണം കഴിക്കുന്നതുപോലെ അഭിനയിച്ചാൽ മതി. അദ്ദേഹത്തിന് ഉചിതമായ മാംസം കഴിക്കാൻ തരാം എന്നായിരുന്നു അവരുടെ ഉപദേശം.

എന്നാൽ ആദർശവാനായ ഏലിയാസ്സർ ആ ഉപദേശം തള്ളിക്കളയുകയും, തന്റെ പ്രായത്തിനും നരക്കും യോജിച്ചതല്ല ഇത്. ആ വൃദ്ധൻ അന്യ മതത്തിൽ ചേർന്നു എന്ന് മറ്റുള്ളവർ പറയൂ എന്നുംഅദ്ദേഹം ശഠിച്ചു. 

 ഈ വാർദ്ധക്യത്തിൽ ഞാൻ നല്ല മാതൃകയായി മരിക്കുവാൻ ആണ് ആഗ്രഹിക്കുന്നത്. എന്റെ ജീവിതം വരുന്ന തലമുറയ്ക്ക് പഠനവിധേയമാക്കണം. നെഞ്ചിൽ കൊണ്ടുനടന്ന വിശ്വാസത്തിനുവേണ്ടി മരണം പ്രാപിപ്പാനും  എലിയാസർ സന്നദ്ധനായി. 

 ഇത്രയും നേരം പുഞ്ചിരിയോടെ നിന്നവർ അക്രമകാരികൾ ആകുന്നത് ഏലീയാസർ  കണ്ടു. അവർക്ക്  ഏലിയാസറിന്റെ  വാക്കുകൾ ഭ്രാന്ത് ആയി തോന്നി. അവർ കമ്പും കോലും കൊണ്ട് ഏലിയാസറിനെ അടിച്ചുവീഴ്ത്തി. അങ്ങനെ ഏലിയാസർ തന്റെ വൃദ്ധതയിൽ  തലമുറകൾക്ക് വേണ്ടി,  തന്റെ വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചു. 

 വിശ്വാസത്തിനുവേണ്ടി മരിക്കുവാൻ തയ്യാറായ ഏലിയാസറിന്റെ മക്കാബിയ  കുടുംബത്തിലെ ധീരയും വിശ്വാസ സ്നേഹിയും, പ്രൗഢയും ആയ മുതിർന്ന സ്ത്രീയായിരുന്നു വിശുദ്ധ മർത്തശ്മൂനി.

 അവൾ വിശ്വാസത്തെ മുറുകെ പിടിച്ചു ജീവിക്കുന്ന ഉത്തമയായ സ്ത്രീയായിരുന്നു. മക്കാബിയ കുടുംബം മുഴുവൻ സത്യആരാധനയിൽ നിന്നും വ്യതിചലിച്ചതേയില്ല. 


ഒരിക്കൽ ഏലിയാസറിനുണ്ടായ ദുരനുഭവം മർത്തശ്മൂനിക്കും 7 മക്കൾക്കും ഉണ്ടായി. നിഷിദ്ധമായ പന്നി മാംസം ഭക്ഷിക്കുവാൻ പടയാളികൾ  അവളോടും  അവളുടെ ധീരരായ ഏഴു മക്കളോടും ആവശ്യപ്പെട്ടു. എന്നാൽ വിശ്വാസം നെഞ്ചിൽ കൊണ്ടു നടന്ന അവർ അവരെ പിടിച്ചുകൊണ്ടുപോയി. മർത്തശ്മൂനി തന്നെയും മക്കളെയും സത്യാരാധനയിൽ ഉറപ്പിച്ചിരുന്നു. എന്തുവന്നാലും വ്യതിചലിക്കരുത്എന്ന്  പഠിപ്പിച്ചിരുന്നു.

 അതുകൊണ്ടുതന്നെ അവർ ആ വേദവിപരീതത്തെ  നിഷേധിച്ചു. തുടർന്നവർ ബന്ധിക്കപ്പെട്ടു. സത്യവിശ്വാസത്തെ നെഞ്ചിലേറ്റിയത്തിനു  പീഡനം  സഹിക്കേണ്ടിവരുന്നത് യഹൂദന്മാരുടെ ശാപം ആയിരുന്നു. ഈ പീഡകൾ ഒക്കെയും ദൈവകോപം ആണെന്ന് മനസ്സിലാക്കി അതിനു വേണ്ടി പ്രാർത്ഥിക്കുവാനും അവർ ഉത്സാഹിതരായി. പ്രത്യേകിച്ച് "മരണത്തിൽ നിന്ന് രക്ഷപ്പെടാൻ ആയിരുന്നിട്ടും ഞാൻ അടിയേറ്റ് ഭയങ്കരമായ ശാരീരിക വേദന അനുഭവിക്കുന്നു. കർത്താവിനെ ഭയപ്പെടുന്നത് കൊണ്ട് ഇതെല്ലാം സഹിക്കുന്നതിനാൽ എനിക്ക് ആത്മാവിൽ സന്തോഷമുണ്ട്. തന്റെ ദിവ്യ ജ്ഞാനത്താൽ കർത്താവ് വ്യക്തമായി അറിയുന്നതിനാൽ ഞാൻ സന്തുഷ്ടനാണ് "എന്ന് പറഞ്ഞ എലിയാസറിന്റെ കുടുംബം.

 ജീവൻ പോയാലും സത്യാആരാധനയിൽ നിന്ന് വ്യതിചലിക്കുകയും ഇല്ല എന്ന് പറഞ്ഞ മക്കാബിയർ കുടുംബം. ഈ കുടുംബത്തിലെ അംഗങ്ങളായ മർത്തശ്മൂനിയും ഏഴ് മക്കളും നിഷിദ്ധമായത് ഭക്ഷിക്കണം എന്ന ആവശ്യം നിരാകരിച്ചതിന്റെ  പേരിൽ  യവനപടയാളികളാൽ  ബന്ധിക്കപ്പെട്ടു.


 ബന്ധിക്കപ്പെട്ട മർത്തശ്മൂനി അമ്മയും മക്കളും യവന  രാജാവിന്റെ മുമ്പിൽ ഹാജരാക്കപ്പെട്ടു. തുടർന്ന് വീണ്ടും നിഷിദ്ധമായത് ഭക്ഷിക്കുവാൻ കൊണ്ടുവന്നു. വീണ്ടും അവർ അത് തള്ളിക്കളഞ്ഞു. കുപിതനായ രാജാവിനോട്  മർത്തശ്‌മൂനിഅമ്മയുടെ  ധീരനായ ഒന്നാമത്തെ മകൻ നൽകിയ ഉത്തരം ശ്ലാഘനീയമാണ്. 
" നീ ഞങ്ങളോട് ചോദിച്ചറിയാൻ ഉദ്ദേശിക്കുന്നത് എന്ത്? എങ്കിൽ കേട്ടു കൊള്ളൂ, ഞങ്ങളുടെ പിതാക്കന്മാരുടെ നിയമങ്ങളെ  മറികടക്കുന്നതിനേക്കാൾ മരിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. " അവൻ എല്ലാവരുടെയും വക്താവായി ആയിരുന്നു  ഇത് പറഞ്ഞത്. 

 ഈ വാക്കുകൾ തികഞ്ഞ ധിക്കാരമായി രാജാവ് കണക്കാക്കി. രാജാവ് രോഷാകുലനായ ചട്ടികളും കുട്ടകങ്ങളും ചൂടാക്കാൻ കല്പനയിട്ടു. 

 അവയൊക്കെ പെട്ടെന്ന് ചുട്ടു പഴുപ്പിച്ചു. സഹോദരന്മാരും മാതാവും   നോക്കിനിൽക്കെ, അവർക്കുവേണ്ടി സംസാരിച്ചവന്റെ നാക്ക്‌  അറുത്തു  കളയുവാനും ശിരസ്സിന്റെ  തോൽ  ഉരിയാനും കിരാതരാജാവ്  കല്പനയിറക്കി. തുടർന്ന് ജീവനോടെ ധീരബാലനെ  തിളച്ച എണ്ണയിലേക്ക് വലിച്ചെറിഞ്ഞു. അതീവ ദുഷ്കരമായി പ്രവർത്തിക്കു ശേഷം വിശുദ്ധയായ മർത്തശ്മൂനി അമ്മ ഭയന്നില്ല. 


തങ്ങളുടെ വിശ്വാസത്തിനാണ് ഈ പീഡനങ്ങൾ നേരിടുന്നത് സത്യമാണെന്നും അതുകൊണ്ട് തന്നെ, യഹോവയുടെ  ലോകത്തിൽ  തങ്ങൾക്ക് അവകാശമുണ്ടായിരിക്കും  എന്ന്  അവൾ  ഉറച്ചുവിശ്വസിച്ചു. തന്നെയും മക്കളെയും കൊല്ലുമെന്ന് മർത്തശ്മൂനി അറിയാമായിരുന്നിട്ടും ആ വിശുദ്ധയെ മുന്നോട്ടു നയിച്ചതും ഈ വിശ്വാസമായിരുന്നു. നല്ലൊരു വിശ്വാസ ശ്രേഷ്ഠ ആയിരുന്നു  മർത്തശ്മൂനി. 

 വിപരീത സാഹചര്യത്തിലും മർത്തശ്‌മൂനിയും  മക്കളും പ്രത്യാശ കൈവെടിഞ്ഞില്ല. വീര മരണം പ്രാപിക്കുവാൻ അമ്മ മകനെ പ്രചോദിപ്പിച്ചു. 

 ഒന്നാമത്തെ മകന്റെ കൊലപാതകത്തിന് ശേഷം രണ്ടാമത്തെ കൊണ്ടുവന്നു. അയാളുടെ ശിരസ്സിലെ തോൽവി തലമുടിയോടുകൂടി ഉരിഞ്ഞു  എടുത്തിട്ട് രാജഭടന്മാർ ചോദിച്ചു, 
"നീ  ഭക്ഷിക്കുന്നോ? അതോ  നിന്റെ  ശരീരം  അംഗപ്രത്യയംഗം  ശിക്ഷിക്കപെടണോ? 
 യഹൂദ വിശ്വാസം അവനും കാത്തു. "ഇല്ല " എന്ന് അവനും ഉത്തരം പറഞ്ഞു. ക്രൂര പീഡനങ്ങൾക്ക് ഇരയായി അന്ത്യശ്വാസം വലിച്ചപ്പോൾ  രാജാവിനോട് പറഞ്ഞു
" ശപിക്കപ്പെട്ട നീചാ, നീ ഞങ്ങളെ ജീവിതത്തിൽ നിന്ന് പുറന്തള്ളുന്നു. എന്നാൽ പ്രപഞ്ചത്തിലെ രാജാവ് ഞങ്ങളെ നിത്യജീവിതത്തിലേക്ക് ഉയിർപ്പിക്കും. കാരണം ഞങ്ങൾ അവരെ നിയമത്തിനു വേണ്ടിയാണ് മരണം വരിക്കുന്നത്. "
 തുടർന്ന് മൂന്നാമൻ  രാജാവിന്റെ അടുത്തു  ഹാജരാക്കപ്പെട്ടു. അജ്ഞാത അനുസരണം അയാൾ നാവ് നീട്ടി, ധൈര്യപൂർവ്വം കൈകൾ നിവർത്തി പിടിച്ചവൻ വീരോചിതമായ പറഞ്ഞു, 
" എനിക്ക് ഇവ സ്വർഗ്ഗത്തിൽ നിന്ന് ലഭിച്ചു അവന്റെ നിയമങ്ങൾക്ക് വേണ്ടി ഞാൻ ഇവ  ത്യജിക്കുന്നു. അവനിൽ നിന്ന് തന്നെ ഇവ തിരികെ ലഭിക്കുമെന്ന് പ്രത്യാശിക്കുകയും  ചെയ്യുന്നു. "
രാജാവും പരിവാരങ്ങളും ഈ ചെറുപ്പക്കാരന്റെ  ആത്മധൈര്യത്തിൽ  അത്ഭുതപ്പെട്ടു. കാരണം അയാൾ തന്നെ പീഡകളെ ഒട്ടും ഗൗനിച്ചതേയില്ല. ഇത് അവരുടെ അമ്മ പഠിപ്പിച്ച വിശ്വാസ തീഷ്ണത ആവാം. അവൻ മരിച്ചപ്പോൾ വീണ്ടും നാലാമനെ കൊണ്ടുവന്നു. മരണം അടുക്കാറായി അപ്പോൾ അയാൾ പറഞ്ഞു
" ദൈവം തന്നെ പുനർജീവിപ്പിക്കുന്നു, എന്ന പ്രത്യാശ ഉള്ളവന് മനുഷ്യ കരങ്ങളാൽ മരിക്കുന്നത് കൊണ്ട് എന്ത്? നിങ്ങൾക്ക് ആകട്ടെ ജീവനുള്ള പുനരുത്ഥാനം ഇല്ല"
 അനന്തരം അഞ്ചാമനെ  കൊണ്ടുവന്നു. മരിക്കാറായപ്പോൾ  അവൻ  പറഞ്ഞു.
" മരണം ഉള്ളവനാണ് നീ, എങ്കിലും മനുഷ്യരുടെ മേൽ അധികാരം ഉണ്ട്. അതിനാൽ ഇഷ്ടമുള്ളത് പ്രവർത്തിക്കുന്നു. എന്നാൽ ദൈവം ഞങ്ങളുടെ ജനത്തെ കൈ വിട്ടിരിക്കുന്നു എന്ന് കരുതരുത്. നിന്റെ നടപടികൾ തുടർന്നു കൊള്ളുക. എന്നിട്ട് അവന്റെ മഹാശക്തി നിന്നെയും നിന്റെ പിൻഗാമികളും പീഡിപ്പിക്കുന്നത് എങ്ങനെ എന്ന് അറിഞ്ഞുകൊൾക"
 പിന്നീട് ആറാമനെ കൊണ്ടുവന്നു ഉപദ്രവിച്ചു. മരിക്കാറായ അപ്പോൾ അവൻ പറഞ്ഞു, 
" നീ വെറുതെ വഞ്ചിതനാകരുത് ഞങ്ങളുടെ  ദൈവത്തിനെതിരെ ഞങ്ങൾ ചെയ്ത പാപങ്ങൾ നിമിത്തം ഞങ്ങൾ പീഡനം അനുഭവിക്കുന്നു. തന്മൂലം ഈ അമ്പരപ്പിക്കുന്ന കാര്യങ്ങൾ സംഭവിച്ചു. നീ ശിക്ഷിക്കപ്പെടാതെ പോകും എന്ന് നീ വിചാരിക്കേണ്ട. ദൈവത്തിനെതിരെ ആയിട്ടാണല്ലോ നീ പോരാടാൻ ശ്രമിക്കുന്നത്". 

 മർത്തശ്മൂനിയുടെ  ആറുമക്കളെ ക്രൂരമായി കൊന്നു. ഏഴാമത്തെ ഏറ്റവും ഇളയ പുത്രനെ  കൊണ്ടുവന്നു. മറ്റുള്ളവരുടെ വിശ്വാസ തീക്ഷണത കണ്ട്  ഇളിഭ്യനായി  ഇളയപുത്രനു മനം മാറ്റം വരുത്തുവാൻ തക്കവണ്ണം രാജാവ് ഉപദേശിച്ചു  തുടങ്ങി.
എന്നാൽ ആ പൈതലിനെയും  അവർക്ക് വശത്താക്കുവാൻ സാധിച്ചില്ല.  

 ശുദ്ധിമതികളുടെ ഗണത്തിൽ വിശുദ്ധ  മർത്തശ്‌മൂനി  പ്രത്യേക  ആദരവ്  അർഹിക്കുന്നു. കാരണം  തന്റെ  മുൻപിൽ  വെച്ച്  തന്റെ  ഏഴുമക്കളെ  നിഷ്കരുണം  കൊലപ്പെടുത്തിയിട്ടും  സത്യദൈവത്തിലുള്ള  വിശ്വാസത്തെ  ഹനിക്കുന്നത്  ഒന്നും  മർത്തശ്‌മൂനി  ചെയ്തില്ല. ജീവിതത്തിലെ പ്രതിസന്ധിയുടെ കാലത്തും സത്യാ ആരാധനയിൽ നിന്ന് വ്യതിചലിക്കുവാൻ മുതിർന്നില്ല. 

 രാജകിങ്കരന്മാരാൽ ഉപദേശിക്കപെട്ട ഇളയപുത്രൻ, ഏഴാമനെ  അനന്തരം രാജാവിന്റെ മുൻപിൽ  ഹാജരാക്കി. ഈ സമയം മർത്തശ്മൂനി പീഡനങ്ങൾ ഏറ്റ് കൊണ്ടിരിക്കുകയായിരുന്നു. പീഡനത്തിന്റെ  വേദനയുടെ കാഠിന്യത്തിലും തന്റെ മകനെ നോക്കി  മർത്തശ്‌മൂനി പറഞ്ഞു. 
" മകനെ നീ എന്റെ ഉദരത്തിൽ എങ്ങനെ ഒരു ആയി  എന്ന് എനിക്കറിയില്ല. നിങ്ങൾക്ക് ജീവനും ജീവശ്വാസവും  നൽകിയത് ഞാനല്ല. നിങ്ങൾ ഓരോരുത്തരിലെ  അവയവങ്ങളെ ക്രമീകരിച്ചതും ഞാനല്ല. ആയതിനാൽ മനുഷ്യന്റെ ആരംഭത്തെ രൂപപ്പെടുത്തിയവനും സർവ്വവസ്തുക്കളുടെയും ഉത്ഭവത്തെ  നിർണയിച്ചവനുമായ ലോക സ്രഷ്ടാവ് അവന്റെ കാരുണ്യത്താൽ നിങ്ങൾക്ക് ജീവനും ജീവശ്വാസവും വീണ്ടുതരും. നിങ്ങൾ അവന്റെ നിയമങ്ങൾക്ക് വേണ്ടിയാണല്ലോ നിങ്ങളെ തന്നെ മറക്കുന്നത്". 
 വീണ്ടും ഇളിഭ്യനായ  രാജാവ് ഏഴാമനെ  പ്രലോഭിപ്പിച്ചു. സ്വപിതാക്കന്മാരുടെ മാർഗ്ഗത്തിൽ നിന്ന് പിന്തിരിഞ്ഞാൽ  സമ്പന്നൻ ആക്കാം എന്നും,  പൊതുകാര്യങ്ങളിൽ ഇടപ്പെടുത്താം  എന്നും  വാഗ്ദാനം ചെയ്തു. 
 ഈ സമയം മർത്തശ്മൂനി, 
" എന്റെ മകനേ, എന്നിൽ ദയ കാട്ടുക. ഞാൻ നിന്നെ ഒൻപതുമാസം ഉദരത്തിൽ വഹിച്ചു. മൂന്ന് സംവത്സരക്കാലം നിന്നെ മുലയൂട്ടി വളർത്തി. നിന്നെ പോറ്റി പുലർത്തി ജീവിതാവസ്ഥ വരെ എത്തിച്ചു. നിന്നിൽ ഞാൻ ശ്രദ്ധവച്ചു. നിനക്ക് ശിക്ഷണം നൽകാൻ ക്ലേശിച്ചു. എന്റെ കുഞ്ഞേ ഞാൻ നിന്നോട് യാചിക്കുന്നു, നീ ആകാശത്തെയും ഭൂമിയെയും അതിലുള്ള സർവ്വതും നോക്കിക്കാണുക. ഉണ്ടായിരുന്നവരിൽ നിന്നല്ല ഇല്ലായ്മയിൽ നിന്ന് അല്ലയോ  ദൈവം ഇതു  മുഴുവൻ  നിർമ്മിച്ചത്. അപ്രകാരം തന്നെയാണ് മനുഷ്യരാശിയും ഉത്ഭവിച്ചത്. ഈ കൊലയാളിയെ ഭയപ്പെടേണ്ടതില്ല. സഹോദരന്മാർ തുല്യരാണെന്ന് നീ തെളിയിക്കുക. മരണത്തെ സ്വീകരിക്കുക. അങ്ങനെ ദൈവകൃപയാൽ നിന്റെ സഹോദരന്മാരെപ്പോലെ നീയും എനിക്ക് തിരികെ കിട്ടട്ടെ"
 ഇതുകേട്ട് തേജസ്വി  ആയ  ആ  യുവാവ് ഇപ്രകാരം  'ഇല്ല' എന്ന് സുധീരമായി  പറഞ്ഞു. 
" ഞാൻ രാജകല്പന അനുസരിക്കില്ല. മോശയിലൂടെ ഞങ്ങളുടെ പിതാക്കന്മാർക്ക് ലഭിച്ച കല്പന മാത്രമേ ഞാൻ അനുസരിക്കൂ. എബ്രായർക്കെതിരെ സർവ്വ ദുഷ്ടതകളും പ്രവർത്തിച്ച നീ ദൈവതൃക്കരങ്ങളിൽ നിന്ന് നിശ്ചയമായും രക്ഷപ്പെടുകയില്ല. ഞങ്ങൾ ചെയ്ത പാപം നിമിത്തമാണ് ഇതൊക്കെയും  ഞങ്ങൾക്ക് സംഭവിച്ചത്. തന്റെ ദാസനായ ഞങ്ങളോട് അവൻ വീണ്ടും രമ്യപെടും. എന്നാൽ അശുദ്ധനായ  നീചാ, എല്ലാ മനുഷ്യരിലും വെച്ച്  നികൃഷ്ടനായവനെ , വ്യർത്ഥമായി  അഹങ്കരിക്കാതിരിക്കുക. അർഥശൂന്യമായ മോഹങ്ങളാൽ  സ്വയം ഞെളിയായിരിക്കുക. സ്വർഗ്ഗത്തിലെ സന്തതികൾക്കെതിരെ നിന്റെകൈ  ഉയർത്താതിരിക്കുക. സർവ്വശക്തനും എല്ലാം കാണുന്നവനും ആയ ദൈവത്തിന്റെ ന്യായവിധിയിൽ നിന്ന് നീ ഇനിയും രക്ഷപ്പെട്ടിട്ടില്ല. കാരണം ഞങ്ങളുടെ സഹോദരന്മാർ ഹ്രസ്വമായ സഹനത്തിനുശേഷം ദൈവത്തിന്റെ ഉടമ്പടിപ്രകാരം നിത്യം നിറഞ്ഞൊഴുകുന്ന ജീവൻ പാനം  ചെയ്തിരിക്കുന്നു. എന്നാൽ നീ കർത്താവിന്റെ ന്യായവിധിയിൽ നിന്റെ അഹങ്കാരത്തിന് തക്ക ശിക്ഷ ലഭിക്കും. എന്നാൽ ഞങ്ങളുടെ ജനതയോട് നീ അതിവേഗം കാരുണ്യം കാട്ടണമെന്നും അവൻ മാത്രമാണ് ദൈവം എന്ന്  പീഡകളാലും  ബാധകളാലും  നീ ഏറ്റുപറയണം എന്നും  ഞാൻ പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ ജനത മുഴുവന്റെ മേൽ  ന്യായമായി നിപതിച്ചിട്ടുള്ള സർവ്വശക്തന്റെ ശിക്ഷക്ക് ഞാനും  എന്റെ  സഹോദരന്മാരും  വഴി   അന്ത്യം ഉണ്ടാകട്ടെ". 
ഇതു  കേട്ടു  കുപിതനായ  അന്തിയോക്യസ്  മറ്റുള്ളവരെക്കാൾ  ഭീകരമായി  ഈ  ചെറിയ  ധീരബാലനെ  കൊലപ്പെടുത്തി. ശേഷം  മർത്തശ്‌മൂനിയെ  രാജാവിന്റെ  മുൻപിൽ  എത്തിച്ചു. ആ അമ്മയെയും അവർ വധിച്ചു. 

ഒരു  അമ്മയുടെ  ജീവിതത്തിൽ  ഒരിക്കലും  കാണുവാൻ  ആഗ്രഹിക്കാത്ത  കാര്യമാണ്, തന്റെ  മക്കളുടെ  മരണം. വിശുദ്ധയായ  മർത്തശ്‌മൂനി  ഒരു  അമ്മയാണ്. തീർച്ചയായും  മക്കളുടെ  വേർപാട്  അമ്മക്ക്  വേദന  ഉളവാക്കുന്നതാണ്. 
പക്ഷെ  വിശുദ്ധ  മർത്തശ്‌മൂനിക്ക് മരണത്തിനപ്പുറം ഒരു ജീവിതം ഉണ്ട് എന്നുള്ള വിശ്വാസത്തിൽ, ആ സത്യവിശ്വാസത്തിൽ, നിലകൊണ്ട് അതിനുവേണ്ടി മരിക്കുവാൻ സ്വന്തം മക്കളെ പ്രേരിപ്പിക്കുന്നു. 
 ഇന്നത്തെ തലമുറയ്ക്ക് ശ്രേഷ്ഠമായ മാതൃക തന്നെ. 
 തുടർന്ന് ഒരുപാട് പീഡനങ്ങൾ ഏറ്റ് മർത്തശ്മൂനി തന്റെ ഏഴ് മക്കളുടെ മരണം കണ്ടശേഷം, ഇതിനപ്പുറം ഒരു ജീവിതമുണ്ടെന്ന പ്രത്യാശയിൽ, വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിക്കുന്നു. 

 നാളുകൾക്കു  ശേഷം  അന്ത്യോക്യസ്  മരിച്ചു. ശരീരം  സംസ്കരിക്കാൻ  പോലും  ആരും  തയാറായില്ല. വിശുദ്ധ  മർത്തശ്‌മൂനിയുടെ  വാക്കുകൾ  പ്രകാരം  യവന  രാജാവിന്റെ  ശരീരം  കഴുകന്മാർ  കൊത്തി വലിച്ചു. അങ്ങനെ  അന്ത്യോക്യസ്  എപ്പിഫനിയസ്  എന്ന കിരാത  രാജാവിന്റെ  കാലം  കഴിഞ്ഞു. ഇതുപോലെ  ദയനീയമായിട്ടാണ്  അയാളുടെ  മകനും  മരിച്ചത്  രാജോചിതമായ  പരിഗണന  ലഭിക്കാത്തതിനാൽ  അയാൾ  ജീവനൊടുക്കി. 

തുടർന്ന്  മക്കാബിയോസും  യെഹൂദരും  ചേർന്ന്  യെരുശലേം  നഗരം  വീണ്ടെടുത്തു.  

'മാർ ' എന്ന  സുറിയാനി  വാക്ക്  പിതാക്കന്മാരെ   അഭിസംബോധന  ചെയ്യുന്നതാണ്. അതിന്റെ  സ്ത്രീലിംഗമാണ്  'മോർത്ത'.' ഉടമസ്ഥൻ ,' 'നാഥൻ ' എന്നൊക്കെയാണ്  ഇതിന്റെ  അർത്ഥം. 'മർത്തശ്‌മൂനി'  എന്നാൽ  'നാഥയായശ്‌മൂനി'  എന്നർത്ഥം. 

പിൽക്കാലത്തു  'മൂസൽ ' പട്ടണത്തിലെ  കരകോശ്  ദേശത്തു  മർത്തശ്‌മൂനി  അമ്മയുടെ  പേരിൽ  ആലയം  സ്ഥാപിച്ചു. വർഷംതോറും  ഓഗസ്റ്റ്  ഒന്നിന്  ഒരുപാടുപേർ  ഇവിടെ  വന്നു  അമ്മയെ  സ്വഗീയമാധ്യസ്ഥയായി  കാണുന്നു. തുടർന്ന്  വിവിധ  സ്ഥലങ്ങളിൽ  പ്രത്യേകിച്ചു  മലങ്കരയിൽ  അനവധി  ദേവാലയങ്ങൾ  ഈ  പരിശുദ്ധയുടെ  നാമത്തിൽ  സ്ഥാപിതമായി. ഒരുപാട്  പേരുടെ  അഭയം  ആണ്  പരിശുദ്ധ  അമ്മ.

എഴുതിയത് :Abel Thomas Denny
കൊച്ചുപ്ലാപ്പറമ്പിൽ

അവലംബം :വിശുദ്ധ വേദപുസ്തകം 2 മക്കാബിയർ 
മാർത്തശ്മൂനിയമ്മയുടെ  ജീവചരിത്രം

മർത്ത് ശ്മൂനിയും ഏഴുമക്കളും ഗുരുവായ ഏലിയാസറും:ധീരതയുടെ കെടാവിളക്കുകൾ

വിശുദ്ധിയുടെ മാതൃകയും വിനയത്തിന്റെ പര്യായവും സുകൃതങ്ങളുടെ കലവറയും സ്‌നേഹത്തിന്റെ ഭാജനവുമായ മർത്ത് ശ്മൂനിയും തൻ്റെ ഏഴു മക്കളും ഗുരുവായ ഏലിയാസറും ലോക രക്ഷിതാവായ യേശുക്രിസ്തുവിന്റെ ജനനത്തിനു 163 വര്‍ഷങ്ങള്‍ക്കു മുമ്പ് യഹൂദ - മക്കാബ്യ വംശത്തില്‍ ജനിച്ചു അവിടെ ജീവിച്ചവരാണ് എന്ന് കരുതപ്പെടുന്നു. വിവിധ സ്രോതസ്സുകൾ പരിശോധിക്കുമ്പോൾ മർത്ത് ശ്മൂനിക്ക് പല നാമങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. കിഴക്കൻ ഓർത്തഡോക്സ് പാരമ്പര്യത്തിൽ അവൾ സൊലൊമൊനിയാ എന്നും,അർമീനിയൻ ഓർത്തഡോക്സ് സഭയിൽ അവൾ ശമുന എന്നും,സുറിയാനി സഭകളിൽ ശ്മൂനി അഥവാ ഹന്ന എന്നും അറിയപ്പെടുന്നു. സാമുവൽ പ്രവാചകൻ്റെ പുസ്തകത്തിൽ ശ്മൂനിയെയും മക്കളെയും പ്രതിപാദിക്കുന്ന
"മച്ചിയായവളെ ഏഴ് വഹിക്കുന്നു"  (1 ശമൂവേൽ 2: 5) എന്ന് പറയപ്പെടുന്നു. കിഴക്കൻ ഓർത്തഡോക്സ് പാരമ്പര്യമനുസരിച്ച് ശ്മൂനിയുടെ ആൺമക്കളെ അബിം, അന്റോണിയസ്, ഗുരിയാസ്, എലെയാസാർ, യൂസിബോണസ്, അലിമസ്, മാർസെല്ലസ് എന്നി പേരുകളിൽ അറിയപ്പെടുന്നു.
  
ഏഴ് ആൺമക്കളുള്ള അമ്മയുടെ ധീരയോടെയുള്ള മതപരമായ അചഞ്ചലതയെ പരിശുദ്ധ സഭ ഇന്നും ആദരവോടെ ഓർമിക്കുന്നു. ഗ്രീക്ക് സെലുസിഡ് രാജാവായ വിശുദ്ധ എലെയാസറിന്റെ രക്തസാക്ഷിത്വത്തിന്റെ (ബിസി 170) അതേ സമയത്തുതന്നെ, സിറിയയിലെ അന്തിയോക്കസ് നാലാമൻ സ്ഥാനാരോഹണം ചെയ്തു. അദ്ദേഹം ദൈവനിഷേധിയും നിഷ്ഠൂരനുമായിരുന്നു. യഹൂദ്യരെ ക്രൂരമായി പീഡിപ്പിക്കുന്നതിലും ഉപദ്രവിക്കുന്നതിലും അന്തിയോക്കസ് അനന്ദം കണ്ടെത്തിയിരുന്നു. യഹോവ ഭക്തിയിലും വിശുദ്ധ ജീവിതത്തിലും അതീവ തല്പരരായിരുന്ന ശ്മൂനിയും കുടുംബം ദൈവത്തെ തള്ളിപ്പറയണമെന്ന രാജകല്പനയ്ക്കു വിധേയരാകാതെ രാജഭക്തിയ്ക്കു അവർ അപ്രിയരായിരുന്നു. കലാപത്തിന് തൊട്ടുമുമ്പ് തന്നെ അന്തിയോക്കസ് എപ്പിഫാനസ് നാലാമൻ ശ്മൂനിയെയും അവളുടെ ഏഴു ആൺമക്കളെയും അറസ്റ്റ് ചെയ്യുകയും കാരാഗൃഹത്തിൽ അടയ്ക്കുകയും പന്നിയിറച്ചി കഴിക്കാൻ അവരെ നിർബന്ധിക്കുകയും ചെയ്തു. അവൾ അത് വിസമ്മതിച്ചപ്പോൾ  വിഗ്രഹത്തെ ആരാധിക്കുവാൻ രാജാവ് നിർബസിച്ചു. നിഷേധിച്ചതിനെത്തുടർന്ന രാജാവ് (ചക്രവർത്തി അഥവാ സീസർ) അവളുടെ ആൺമക്കളിൽ ഓരോരുത്തരെയും അവളുടെ മുന്നിൽ വച്ച് തന്നെ പീഡിപ്പിക്കുകയും ക്രുരരമായി ഉപദ്രവിക്കുകയും ചെയ്തു. അപ്പോഴും അമ്മയായ ശ്മൂനി ദൈവിക വിശ്വാസത്തെ തള്ളിപ്പറയുകയോ രാജാവിൻ്റെ കൽപനകളെ അനുസരിക്കുകയോ ചെയ്തില്ല. രണ്ട് മക്കാബിയർ അറ്, ഏഴ് അദ്ധ്യയങ്ങളിൽ അവർ അനുഭവിച്ച പീഢനങ്ങളെക്കുറിച്ചും മരണത്തെക്കുറിച്ചും പ്രതിവാദിക്കുന്നു. എല്ലാവരിലും വച്ച് ഏറ്റവും ശ്രദ്ധേ നേടിയ സ്ത്രീ രത്നമാണ് മർത്ത് ശ്മൂനി. പ്രത്യേക ബഹുമാനത്തോടെ ഓർമിക്കപ്പെടാൻ അർഹത നേടിയ ധീരയായ മാതാവ് എന്ന്  പല ചരിത്രകാരും എഴുത്തുകാരും അവളെ പരാമർശിക്കുന്നു. 

വിശുദ്ധ ശ്മൂനിയുടെ ഏഴു മക്കളിൽ ഒരാളുടെ ഉദ്ധരണി ഇപ്രകാരമാണ്: "നമ്മുടെ പൂർവ്വികരുടെ നിയമങ്ങൾ ലംഘിക്കുന്നതിനേക്കാൾ മരിക്കാൻ ഞങ്ങൾ തയ്യാറാണ്."(2 മക്കാബീസ് 7: 2). സൂസ എന്ന വിഗ്രഹത്തെ നമസ്കരിക്കണമെന്നും യഹോവയെ തള്ളിപ്പറഞ്ഞാൽ ശ്മുനിയെയും മക്കളെയും മോചിതരാക്കാമെന്നും രാജാവ് കല്പന പുറപ്പെടുവിച്ചു. ദൈവീക ശക്തിയാല്‍ അവർ വീണ്ടും എതിര്‍ത്തപ്പോള്‍ അതിക്രൂരമായ പീഢനങ്ങൾ രാജാവ് അഴിച്ചുവിട്ടു. ക്രൂരമര്‍ദ്ദനങ്ങള്‍ക്കും പീഢകള്‍ക്കും ശ്മൂനിയും കുടുംബത്തെയും ഗുരുവിനെയും ദൈവഭക്തിയില്‍നിന്നു പിന്തിരിപ്പിക്കാന്‍ സാധിക്കില്ലെന്നു തിരിച്ചറിഞ്ഞ രാജാവ് ഇവരെ കൊന്നുകളയാന്‍ പിന്നീട് ഉത്തരവ് പുറപ്പെടുവിച്ചു. തിളച്ചുമറിയുന്ന എണ്ണയില്‍ അമ്മയെയും ആറുമക്കളെയും ഏലിയാസാറിനെയും സാക്ഷിനിര്‍ത്തി മുത്തപുത്രനെ വറുത്തു കോരിയപ്പോഴും യഹോവ ഭക്തി തള്ളിപ്പറയാതെ വിശുദ്ധയായി തന്നെ നിന്ന് ശ്മൂനി ദൈവെത്ത മഹത്വപ്പെടുത്തി. മക്കളെ ഓരോരുത്തരായി പടയാളികൾ കൊന്നൊടുക്കി. ഏഴാമത്തെ ഇളയ മകൻ അവസാനമായി ജീവനോടെ അവശേഷിപ്പിച്ചു. അന്തിയോക്കസ് രാജാവ് ആൺകുട്ടിയെ അനുസരിക്കാൻ പ്രേരിപ്പിക്കണമെന്ന് അവളോട് നിർദ്ദേശിച്ചു. ധൈര്യവതിയായ അമ്മ സഹോദരന്മാരുടെ ധൈര്യം അനുകരികക്കുവാൻ ഇളയ മകനൊടും ആവശ്യപ്പെട്ടു. അവളുടെ ഏഴു മക്കളും ദൈവത്തിനു വേണ്ടി രക്തസാക്ഷികളായ ശേഷം, വിശുദ്ധ മാർത്താ ശ്മൂനി തൻ്റെ മക്കളുടെ ശരീരത്തോട് ചേർന്ന് നിന്നു ദൈവത്തോട് കൈകൾ ഉയർത്തി പ്രാർത്ഥിച്ചു. വിശ്വാസത്തെ തള്ളിപ്പറയാതിരുന്ന ശ്മൂനിയെ നിഗ്രഹിച്ച സൈന്യം ഗുരുവും പുരോഹിതനുമായ ഏലിയാസറിനെയും വധിച്ചു. 

പുരുഷന്റെ ധൈര്യത്തോടെയുള്ള അവളുടെ സ്ത്രീ ന്യായവാദം ശക്തിപ്പെടുത്തുന്നതുമാണ് അമ്മ തന്റെ മക്കളുടെ മരണത്തെ നല്ല ധൈര്യത്തോടെ വഹിച്ചതിന് പ്രധാന കാരണം.അവസാനമായി, അമ്മ മക്കൾക്കു ശേഷം മരിച്ചു” (2മക്കാബി 7:41). ഈ ഹ്രസ്വ പ്രസ്താവന മാത്രമേ അമ്മ ശ്മൂനിയുടെ മരണത്തിൽ രേഖപ്പെടുത്തിയിട്ടുള്ളു.
വധിക്കപ്പെട്ടതാണോ അതോ മറ്റേതെങ്കിലും വിധത്തിൽ മരിച്ചതാണോ എന്ന് പറയാതെ അമ്മ മരിച്ചുവെന്ന് പറഞ്ഞാണ് ആഖ്യാതാവ് അവസാനിപ്പിച്ചിരിക്കുന്നത്. അന്തിയോക്കീൻ ക്രിസ്ത്യൻ പാരമ്പര്യമനുസരിച്ച് മാർത്താ ശ്മൂനിയുടെയും മക്കളുടെയും അവശിഷ്ടങ്ങൾ അന്ത്യോക്യയിലെ 
കെരേഷ്യയിലുള്ള ഒരു സിനഗോഗിന്റെ സ്ഥലത്ത് (പിന്നീട് ഒരു പള്ളിയായി പരിവർത്തനം ചെയ്യപ്പെട്ടു) സംസ്കരിച്ചു. ഈ രക്തസാക്ഷികളുടെ ശവകുടീരങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്ന ശവകുടീരങ്ങൾ 1876 ൽ വിൻകോളിയിലെ സാൻ പിയട്രോയിൽ നിന്ന് കണ്ടെത്തി. ഓഗസ്റ്റ് ഒന്നാം തീയതി പരിശുദ്ധ സഭ മാർത്ത ശ്മൂനിയുടെയും ഏഴ് മക്കളുടെയും ഗുരുവും പുരോഹിതന്മമായ ഏലിയാസാറിനെയും ഭക്തി ആദരവുകളോടെ സ്മരിക്കുന്നു.

എഴുതിയത്:
വർഗ്ഗീസ് പോൾ കൈക്കോട്ടത്തിൽ

അവലംബം:
1.ഹോളി മക്കാബി രക്തസാക്ഷികൾ .OCA - വിരുന്നുകളും വിശുദ്ധരും.
2.കർട്ടിൻ, ഡിപി (2019-01-08). എത്യോപ്യൻ മക്കാബീസിന്റെ ആദ്യ പുസ്തകം.
3.ബൈബിളിലെ സ്രീകളും വ്യാഖ്യാനവും . വെസ്റ്റ്മിൻസ്റ്റർ ജോൺ നോക്സ് പ്രസ്സ് .
4.വിശുദ്ധ വേദപുസ്തകം: 2 മക്കബായർ 7:1-42 വരെയുള്ള വാക്യങ്ങൾ.

31st July- Commemorating Mar Gregorios Bar 'Ebraya (Bar Hebræus)


“I teach but I do not learn; I write but I have neglected; I preach but I do not practice; I admonish but I have sinned.”- Bar Hebraeus (‘Book of Dove’)

The liturgical calendar of the Indian Orthodox church commemorates Gregory Bar Hebraya on 31st July.  Bar Hebraeus’ main vocation in life was his spiritual quest. From his above quote itself one can fathom the depths of humility in Bar Hebraeus. In his bishopric role as a teacher, shepherd, father-confessor; indeed, one needs the grace of the Holy Spirit to acknowledge that they have fallen short of their duties.

Considered as one of the most prolific and great authors in the Syriac Orthodox tradition, Bar Hebraeus works ranged from history, theology, astronomy, theology, philosophy, grammar and much more!

Bar Hebraeus was born in ~ AD1225/6 A.D in Melitene (modern Malatya). His father, Aaron was a famous physician whose services were rendered to the royal court (Khan general, Shawer Noyen- the Mongols were ruling that time) and it was there that Bar Hebraeus continued his academics. It is stated that Bar Hebraeus’s father was originally a Jew. The reason given for this assumption was the Jewish name of his father- ‘Aaron’ and also the surname Bar 'Ebraya (Bar Hebræus), "Son of the Hebrew". However other sources state that “Bar Ebroyo/Bar Hebraeus’ should rather be interpreted as “Son of Ebra” which would indicate either that one of his ancestors was born while crossing the Euphrates or that the ancestor hailed from the village of Ebra, a village on the banks of the Euphrates. In a short span of time, at the age of seventeen, Bar Hebraeus entered the monastic vocation in the Syriac Orthodox Church.

Mysticism and the life of the ascetic were to remain central in this young monk’s life. In one of his work titled the ‘Book of the Dove’, he describes the various forms of ascetic life. This work is a spiritual guide for the solitary monk, infact Bar Hebraeus travelled this troubled path without the guidance of a spiritual father.
He then travelled to city of Tripoli to study rhetoric and medicine under Ya’qub of the Church of the East. In Tripoli he was summoned by the then Patriarch Ignatius II to be consecrated as bishop of Gubos near Malatya. Bar Hebraeus was ordained as Bishop of Gubos on the day of the Feast of the Cross- 14 September 1246 AD at the age of twenty.
In AD 1264 Bar Hebraeus was elected Maphrian of the East; based himself out of Mosul and Baghdad, travelled throughout his diocese ordaining new monks, bishops and deacons, and blessing and reassuring his congregation.

He reposed in the Lord in the year AD 1286. His death was not only mourned by his own community but by people of different faith and cultures as well. It is said that when the Catholicos of the Nestorians heard the departure of Bar-Hebraeus, he ordered that no man should go to the market and that no shops be opened. People from various cultures- Armenians, Greeks etc. assembled in large numbers with candles (to be lit during the funeral service) and they continued in prayer from dawn until ninth hour.
Inscribed on his tombstone in the Church of the Monastery of Mar Mattai near Mosul, is the following in Karshuni (Arabic written in the Syriac alphabet): “This is the grave of Mar Gregory John, and of Mar Sawma his brother, the children of the Hebrew on Mount Elpeph”. (Bar Hebraeus may have adopted the name Gregory after he was consecrated a bishop and John was what his father would have christened him).

With knowledge of Greek and Arabic and his untiring work on the translation of the Greek and Arabic philosophy opened storehouses of knowledge for his countrymen. Excelling in wide variety of subjects- the service that he rendered to the Church and her literature is immense and the world we be indebted to him to the vast amount of works he has produced dealing with a variety of subjects.

As a closing note, a gem from his work- ‘Laughable Stories’ (which is a collection of sayings and narratives from different cultures and regions which he compiled and composed in the last years of his life). This saying might help to identify fraudulent leaders and spiritual teachers/gurus 😉

“Another Indian sage said, “There are two classes of men whose fraudulent pretensions are very evident. One is that of the hunter who boasts that he hath behaved with great valour in the fray, although no sign of a blow is seen upon him, and the other is that of the man who feigneth to lead a life of ascetism, although his neck is thick and his body strong.”

May the prayers of Bar Hebraeus help us to ignite the divine love and righteousness in us.

Lord have mercy!

Rincy John

Ref:
Abridged from George Lane (School of Oriental and African studies, London, UK)- “An Account Of Gregory Bar Hebraeus Abu Al-Faraj And His Relations With The Mongols Of Persia”; Hugoye: Journal of Syriac Studies, Vol. 2.2, 209–233, © 1999 [2010] by Beth Mardutho: The Syriac Institute and Gorgias Press.

(With inputs from chapter-Introduction)-The Laughable Stories Collected by Mar Gregory John Bar-Hebraeus, translated by EA Wallis Budge (Kindle edition)

Gregorios Bar Hebraeus - (1226 –1286) 734th Commemoration


Gregory Bar Hebraeus (1226 – 1286), Syriac name Mar Gregorios Bar Ebraya, was one of the most learned and a versatile broadminded bishop of the Orthodox Syrian Church, philosopher, poet, grammarian, physician, Bible commentator, historian, Polymath and theologian. Bar Hebraeus was born in the village of Ebra, near Malatya, now in the province of Elazig, in modern Turkey. Bar-Hebraeus was born with the name Abū'l-Faraj and is also known by his Latin name Abulpharagius. It seems, he was baptized with the name John-nan, but he took the name Gregory (Gregorios) at his consecration as a bishop. Throughout his life, he was often referred to by the Syriac nickname Bar-Ebrāyā, which is pronounced and often transliterated as Bar-Ebroyo, and to the Latinized name Bar-Hebraeus. This nickname is often thought to imply a Jewish background, Son of the Hebrew. He was the son of a Jewish physician Aaron, converted to Christianity.

Under the care of his father, he began as a boy, from his tender childhood, the study of medicine and of many other branches of knowledge, which he never abandoned. Bar-Hebraeus spent a lot of time at the Moghul court, where he served as physician to Hulagu Khan. He wrote on a wide variety of topics, from theology to medicine. The most important work of Bar Hebræus is ‘Storehouse of Secrets’, a commentary on the entire Bible. One of the most important historical works of the Syriac tradition, is the world history, the Chronography of Bar Hebraeus, which attempts to provide a history of the world from Adam until Bar Hebraeus' own lifetime.

Bar Hebraeus emigrated to Antioch (now Antakya, Turkey) and at the age of 17 became a hermit. He took his monastic vows, probably while he was here. Bar Hebraeus’ main vocation in life was his spiritual quest. He was made a bishop at 20 and an archbishop at 26. In 1243, when the Mongol armies threatened to invade so, a large part of the population fled to Aleppo. In 1264, he was made primate, or maprain of the East by Ignatius II. During the years 1264 until his death, he was based in the Monastery of Mar Mattai in Mosul, although he also traveled teaching and exercising Episcopal duties. He was placed over the diocese of Aleppo by Dionysius, Metropolitan of Melitene (1252). He was a Maphrain-Catholicos (Chief bishop of Persia) in the 13th century. He acquired fluency in a number of languages, including Armenian, Persian at least "in the latter part of his life" and possibly Mongolian and also probably Greek and Hebrew.

The Canon Law accepted and followed by the Malankara Orthodox Church was collected and codified by Mar Gregorios Bar Hebraeus. He was a versatile genius and a total of 31 works is attributed to his authorship. These cover theology, history, medicine, Metaphysics, and liturgy, like ‘Lamp of the Sanctuary’, ‘Book of Rays’, ‘Book of Ethics’, ‘Book of the Dove’.  Bar Hebræus has left besides many other works. On grammatical subjects we have the ‘Book of Splendors’ and ‘Book of the Spark’.

He was one of the most prolific and great authors in the Syriac Orthodox tradition. He was a great scholar in Church History and Canon Law of the Church. Having carefully and judiciously scrutinized the verdicts of the Church Fathers and the decrees of the provincial and ecumenical councils he collected them, edited and classified under different heads. The original work in Syriac contains forty chapters and is called by the name ‘hoodoyo canon’. The word ‘hoodoyo’ means “explanations”. called Kethabha dhe - Hudhaye, ‘Book of Directions’. Bar-Hebræus' scholarly reputation earned him wide respect. His main historical work of ‘Chronicle’ presents all the knowledge of him and his predecessors in the field of history and consists of two parts.

On a visit to Maragha (Persia), Bar'Ebroyo fell ill with fever. He reposed in the Lord at the age of 60 was buried in the Church of Maragha, but his remains were later transferred to Monastery of Mattai. He is commemorated by the Orthodox Church, on July 30/31.

       
 Jacob P Varghese

വംശഹത്യകളോടുള്ള അനുകൂലനവും ചരിത്രത്തിന്റെ അപനിർമ്മിതിയും

【ഈ കഴിഞ്ഞ 20ആം നൂറ്റാണ്ടിലെ അർമേനിയൻ ക്രിസ്ത്യൻസിന്റെ വംശഹത്യ നടന്നിട്ടില്ലെന്നും, മരണങ്ങൾ ഒന്നാം ലോക മഹായുദ്ധത്തിന്റെ ഭാഗം ആണെന്നും പറഞ്ഞു അന്ന് മരിച്ചുപോയവരെ നിന്ദിക്കുന്ന പ്രസ്താവനകൾ പുറപ്പെടുവിക്കുന്നു.
തുർക്കി "ഭരണകൂടം" വരെ ഈ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നു.
(Armenian genocide)

മലബാർ കലാപം ഒരു ഇസ്ലാമിക രാജ്യത്തിനായി ഉള്ള മുന്നേറ്റം ആയിരുന്നില്ല എന്നും, അന്ന് നടന്ന കൂട്ടകൊലപാതകങ്ങൾ രാജ്യദ്രോഹികൾക്കും ജന്മികൾക്കും എതിരായി ഉണ്ടായതാണെന്നും അത് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം ആണെന്നും വരുത്തിത്തീർക്കുന്നു.

Hagia Sophia Cathedral അവർ അവിടുത്തെ Christians-ൽ നിന്ന് വിലകൊടുത്തു വാങ്ങിയതാണെന്നു കള്ളം പറയുന്നു. ഇന്നേ വരെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത പുതിയതായി ചമച്ച ചരിത്രം അവർ പ്രദർശിപ്പിക്കുന്നു.

Hagia യെ കുറിച്ചു ചോദിക്കുമ്പോൾ ഉള്ള മറുപടി എന്നോണം Spain-ൽ  mosque-കൾ church ആക്കിയെന്നു പറയുന്നുണ്ടെങ്കിലും, mosque-കൾ "ആക്കുന്നതിനു" മുൻപ് അത് church ആയിരുന്നു എന്നുള്ളതും സ്പെയിനിലെ moor ആധിനിവേശത്തെയും മറച്ചു വയ്ക്കുന്നു. (Moor conquest of Hispania)

"Grooming gangs in Britain"
"Lover boys in Netherlands"
എന്നൊക്കെ google search ചെയ്‌താൽ ഇന്ത്യയിലെ love jihad എന്നീ വാദങ്ങൾ ഒന്നാണെന്ന് കാണാമെങ്കിലും, അവർ ലോകം മുഴുവനും ഇങ്ങനെയൊന്നും ഉണ്ടാവുന്നില്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു.

പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ക്രിസ്ത്യാനികളെയും യസീദികളെയും അധിനിവേശ കാലം മുതൽ നിന്ദിതരായി എണ്ണുന്നുണ്ടെങ്കിലും രണ്ടാം പൗരന്മാരായി അവരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത് എന്ന് വാദിക്കുന്നു.
(ഇന്ന് Isis ന്റെ പ്രഹരം ഏറ്റവും അധികം ബാധിച്ചത് ഇവരുടെ പുരുഷന്മാരുടെ ജീവനെയും, സ്ത്രീകളുടെ ജീവിതത്തെയും ആണ്.)

തീവ്രവാദ സംഘടനകളെയും അവരുടെ അക്രമങ്ങളും പണ്ട് അപലപിച്ചിരുന്നവർ, ഇന്ന് അത് അവരുടെ പ്രതികരണം മാത്രം ആയിരുന്നു എന്ന് കള്ളം പറഞ്ഞു അനുകൂലിക്കുന്നു.

കൂട്ടകൊലകൾ നടത്തിയവരെ "അനൂകൂലിക്കുന്നതടക്കം" ഉള്ള ചരിത്രത്തിന്റെ "വളച്ചൊടിയ്ക്കലുകൾ" വലിയ അപകടസൂചന നൽകുന്നു】

Thursday, 30 July 2020

ഗ്രീഗോറിയോസ് ബർ എബായാ - ഓർത്തഡോക്സിയുടെ കാവൽക്കാരൻ


ബർ എബ്രായ എന്നറിയപ്പെടുന്ന  മഫ്രിയാൻ ( ക്രി.വ. 1226 - 1286 ) സഭാചരിത്രത്തിലെ ഒരുജ്ജ്വലതാരമായിരുന്നു.

A.D.1226 ഇൽ , മലാതിയാ (മെലിററീൻ) എന്ന പട്ടണത്തിൽ ജനിച്ചു. 

എബ്രായ വംശജനായ യഹൂദ മതത്തിൽ നിന്നു മാനസാന്തരപ്പെട്ട അഹറോനായിരുന്നു  പിതാവ്‌ 

 എബ്രായന്റെ മകൻ' എന്നർത്ഥമുള്ള 'ബർ എബ്രായാ എന്ന പേരിൽ അറിയപ്പെടാൻ കാരണമിതാണ്.

 അദ്ദേഹത്തിന്റെ അമ്മ ഒരു അറബി സ്ത്രീ ആയിരുന്നു എന്നു തോന്നുന്നു

. ജനനാവസരം പിതാവു കുട്ടിക്കു കൊടുത്ത പേര് യോഹന്നാൻ എന്നത്രേ. അഹറോന്റെ പുത്രനായ യോഹന്നാൻ എന്ന അർത്ഥത്തിൽ യോഹന്നാൻ ബർ അഹറോൻ എന്നായിരുന്നു ആദ്യത്തെ പേര്. 

മെത്രാനാകുമ്പോൾ പുതിയൊരു നാമം സ്വീകരിക്കുക എന്ന അന്ത്യോക്യൻ പാരമ്പര്യമനുസരിച്ച് ഇരുപതാം വയസിൽ മെത്രാനായപ്പോൾ  ഗ്രിഗോറിയോസ് എന്നു പേരെടുത്തു. 

മാർ ഗ്രിഗോറിയോസ് യോഹന്നാൻ' എന്നാണ് മൂസൂളിനടുത്തുള്ള എൽപെപ്പ്  മലയിലെ  മാർ മത്തായിയുടെ ആശ്രമത്തിലെ  പള്ളിയിലുള്ള അദ്ദേഹത്തിന്റെ കല്ലറയുടെ മുകളിൽ എഴുതിയിരിക്കുന്നത്.

" അബുൾ ഫറാജ് "എന്ന അറബി നാമവും അദ്ദേഹത്തിനുണ്ടായിരുന്നു. അമ്മ അറബിസത്രീ ആയിരുന്നതിനാൽ ഓമന പേരന്ന നിലയ്ക്കും ഈ നാമവും അദ്ദേഹം സ്വീകരിച്ചതാകാം . 

ബർ എബ്രായാ എന്നാണ് അദ്ദേഹം സാധാരണ അറിയപ്പെടുന്നത്. ബർ എബ്രായാ ചെറുപ്പത്തിലേ സുറിയാനിയും അറബിയും പഠിച്ചു; ഹീബ്രുവും ഗ്രീക്കും കൂടി അദ്ദേഹം അഭ്യസിച്ചു എന്നു കരുതുന്നവരുണ്ട്. പിന്നീടു തത്വശാസ്ത്രവും ദൈവശാസ്ത്രവും
താല്പര്യപൂർവം പഠിച്ചു. പിതാവിൻറ തൊഴിലായ വൈദ്യശാസ്ത്രത്തിലും പ്രാവീണ്യം നേടി. 

ഹുലാഗു എന്ന മംഗോളിയന്റെ നേതൃത്വത്തിൽ ക്രി. വ. 1243 - ൽ തതാരികൾ  പശ്ചിമേഷ്യയിലുടനീലം കൊള്ളയും കൊള്ളിവെയ്പും നടത്തി പട്ടണങ്ങൾ തകർക്കുന്നു, എന്ന വാർത്ത മെലിറ്റീൻ പട്ടണത്തിലും എത്തി.

 നഗരവാസികളൊടോ പ്പം പട്ടണം വിട്ട് കൂടുതൽ സുരക്ഷിത നഗരമായ അലേപോയിലേക്കൂ പോകാൻ അഹറോനും കുടുംബവും ക്രമീകരണങ്ങൾ ചെയ്തു. എന്നാൽ  അവസാന നിമിഷം യാത്ര വേണ്ടെന്ന് വെച്ചു.

 ഭയപെട്ടത്തുപോലെ അവിടെ മംഗോളിയൻ ആക്രമണം ഉണ്ടായില്ല. പിറ്റെ വർഷം മംഗോളിയൻ കടന്നു വന്ന് വലിയ നാശനഷ്ടം വരുത്തി. കൊള്ളമുതലുമയി കടന്നു കളയുന്നതിനൂ മുൻപ് മംഗോൾ ജനറൽ ഷാവർ നാവീൻ രോഗഗ്രസ്ഥനായി.

 ബർ ഏബ്രായയുടെ പിതാവിനെ ആരോ അയാളുടെ പക്കൽ കൂട്ടികൊണ്ടു ചെന്നു. അഹറോൻ അയാളെ സുഖപ്പെടുത്തി. അതേത്തുടർന്ന് അഹറോനും കുടുംബവും അന്ത്യോക്യ യിൽ പോയി താമസമാക്കി. 

17  വയസ്സുള്ളപ്പോൾ ബർ എബ്രായ സന്യാസ ജീവിതം ആരംഭിച്ചു. 

  അന്ത്യോക്യ യിൽ നിന്ന് ഫിനീഷ്യയിലെ ട്രിപ്പോളിയിലേക് അഹറോന്റെ കുടുംബം താമസം മാറ്റിയപ്പോൾ യാക്കൂബ് എന്നയാൾ ബർ ഏബ്രയായെയും സ്ലീബാ ബർ യാക്കൂബ് വഹീഗ്‌ എന്നയാളിനെയും വൈദ്യ ശാസ്ത്രവും പ്രഭാഷണ കലയും അഭ്യസിപ്പിച്ചു. 

ഇഗ്നാത്തിയോസ് രണ്ടാമൻ പത്രിയകീസ് അവരെ ഇരുവരെയും വരുത്തി. അബുൽ ഫറാജിനെ (ബർ എബ്രായാ) ഗൂബോസിന്റെ മെത്രാൻ ആയും  മറ്റെ ആളെ ആഘോയുടെ മെത്രാൻ ആയും 1246 സെപ്തംബർ 14 നു് സ്ലീബാ പെരുന്നാൾ ദിവസം വാഴിച്ചു.

 പിറ്റെ വർഷം ലക്കബീൻ മെത്രനായ അഹറോൻ തന്റെ രൂപത ഉപേക്ഷിച്ച് ജറുസലേമിലേക്കൂ പോയപ്പോൾ ബർ ഏബ്രയായെ പാത്രിയർക്കീസ് അവിടേക്കു സ്ഥലം മാറ്റി. 

ഗുബോസിന്റെ ചുമതല മറ്റൊരാളെ ഏല്പിച്ചു. ആറോ ഏഴോ വർഷം ബർ എബ്രായ ലക്കബീൻ രൂപത ഭരിച്ചു. 

  ഇഗ്നാത്തിയോസ് പാത്രിയർകീസ് ന്റെ മരണശേഷം  സഭയിൽ കക്ഷി മത്സരം ഉണ്ടായി. ഒരു വിഭാഗം യോഹന്നാൻ ബർ മദനിയെ പാത്രിയർക്കീസ് ആക്കി. മറ്റെ വിഭാഗം ദിവനാസ്യൂസ്‌ അഹറോൻ അംഗുറിനെ പിന്തുണച്ചു. 
ഈ കക്ഷി മത്സരത്തിൽ ബർ എബ്രായ ദിവനാസ്യോസിന്റെ പക്ഷം ചേർന്നു.

 ദിവാന്നാസിയോസ്   പാത്രിയർക്കീസ് തിരഞ്ഞെടുക്കപ്പെട്ടു,  കഴിഞ്ഞപ്പോൾ ബർ ഏബ്രായായെ അദ്ദേഹം ലക്കബീൻ രൂപതയിൽ നിന്നും, അലെപ്പോ രൂപതയിലേക്ക് 1253-ൽ സ്ഥലം മാറ്റി. 

എന്നാൽ അവിടെ ദീർഘനാൾ ഭരിക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല. കാരണം , അദ്ദേഹം അലെപ്പോയിലായിരിക്കുമ്പോൾ മഫ്രിയാൻ സ്ലീബാ പൗരസ്ത്യദേശത്തു നിന്നു അലൈപ്പോയിൽ വന്നു തണുപ്പകാലം മുഴുവൻ അവിടെ കഴിച്ചുകൂട്ടി. 


ദിവന്നാസ്യോസ് പാത്രിയർക്കീസ് അറബികൾക്കും കൊടുത്തത്രയും സ്വർണ്ണം അറബി നേതാക്കൾക്കും മഫ്രിയാൻ സ്ലീബാ കൊടുത്ത് ദിവന്നാസ്യോസിനെ സ്ഥാനഭ്രഷ്ടനാക്കുന്നതും പകരം ബർ മാദാനിയെ അംഗീകരിക്കുന്നതുമായ രേഖ സമ്പാദിച്ചു. മഫ്രിയാൻ അലെപ്പോയിലെ പള്ളിയിൽ താമസമാക്കി; 

ഗ്രിഗോറിയോസ്  ബർ എബ്രായാ മെത്രാനാകട്ടെ, തന്റെ പിതാവ് പുതുതായി അലൈപ്പോയിൽ വാങ്ങിയ ഭവനത്തിലേക്കു താമസം മാറ്റി; പിന്നീടു ദിവന്നാസ്യോസ് പാത്രിയർക്കീസിന്റെ കൂടെ ആശ്ര മത്തിൽ പാർക്കാൻ തുടങ്ങി.

മഫ്രിയാൻ സ്ലീബാ അറബികൾക്കു കൊടുത്ത പണം മൂഴവനും ബർ മാദാനി പാത്രിയർക്കീസ് വാഗ്ദാനമനുസരിച്ച്  മഫ്രിയാനു നൽകി.

 ആയിടയ്ക്ക് തതാരികളുടെ പ്രതിനിധിയായ ഒരു നെസ്തോറിയൻ സിറിയായിലേക്കുള്ള യാത്രാമദ്ധ്യേ മാർ ദിവന്നാസ്യോസ് പാത്രിയർക്കീസിനെ ബർ സൗമാ ആശ്രമത്തിൽ ചെന്നു സന്ദർശിച്ചു. അധികാരം പുനഃസ്ഥാപിക്കാൻ വേണ്ടതു ചെയ്യാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. ഇതറിഞ്ഞ ബർ മാദാനി പാത്രിയർക്കീസ് ഭയന്ന്  സിലീഷ്യയിലേക്കു പോയി സിസിൽ ഉള്ള ഒരു ചെറിയ ആശ്രമത്തിൽ താമസിച്ചു.

 എന്നാൽ നെസ്തോറിയൻ പ്രതിനിധിക്ക് അറബി നേതാവ് മാലിക് അൽ  നാസിറിനെ സ്വാധീനിച്ച് ദിവന്നാസ്യോസിനെ പുനഃപ്രതിഷ്ഠിക്കാൻ സാധിച്ചില്ല. 
പിറ്റേ വർഷം കീർ മിഖായേൽ ബർ ഗബ്രിയേൽ എന്ന വൈദ്യനും ബർ എബ്രായയും കൂടി മേല്പറഞ്ഞ അറബി നേതാവിനെ കണ്ടു ദിവന്നാസ്യോസ് പാത്രിയർക്കീസിനെ പുനഃപ്രതിഷ്ഠിക്കാനുള്ള അധികാരപത്രം സമ്പാദിച്ചു.

 ഇതറിഞ്ഞ മഫ്രിയാൻ അലെപ്പോയിൽ നിന്ന് ടിപ്പൊളിയിലേക്കു പോയി. ബർ എബ്രായാ അലെപ്പോരൂപതയിൽ വീണ്ടും പ്രവേശിച്ചു. 

മഫ്രിയാൻ ആകട്ടെ ഉടനെ വൈദികവൃത്തി ഉപേക്ഷിച്ച് ചികിത്സാവൃത്തിയിൽ പ്രവേശിച്ചെങ്കിലും അധികനാൾ കഴിയുന്നതിനുമുമ്പ് മൃതിയടഞ്ഞു (സഭാചരിത്രം, I 726f.; II. 427).

ക്രി. വ. 1264 ൽ ബർ എബ്രായാ തഗ്രീതിൻറയും കിഴക്കിൻറയും മഫ്രിയാനായി തെരഞ്ഞെടുക്കപ്പെട്ടു. ഇതേപ്പറ്റിഅദ്ദേഹം തന്റെ സഭാചരിത്രത്തിൽ വിവരിക്കുന്നുണ്ടു് (ഒന്നാം ഭാഗം, 749: രണ്ടാം ഭാഗം 423): ബർ മാദാനിയും ദിവന്നാസ്യോസും മരിച്ചുകഴിഞ്ഞ് സിലീഷ്യയിലെ സിസിൽവച്ചാണ് ഈ തെരഞ്ഞെടുപ്പും വാഴ്ചയും നടന്നത്. അതിനു മുമ്പ് പൊതുവായി ഒരു പാത്രിയർക്കീസ് വാഴിക്കപ്പെട്ടിരുന്നു. ബർ എബ്രായയുടെ തുടർന്നുള്ള ജീവചരിത്രം തന്റെ സഭാ ചരിത്രത്തിൽ തന്നെയുണ്ടു് (രണ്ടാം ഭാഗം, 432 f.;താഴെ പേജ്, 156–168). ബർ എബ്രയയുടെ മരണവും ഗ്രന്ഥങ്ങളുടെ പട്ടികയും സഹോദരനായ ബർ സൗമാ സാഫി തുടർന്നു നൽകുന്നു (Ibid. p. 169ff). മുപ്പത്തൊന്നു പുസ്തകങ്ങളുടെ പേരുവിവരം ബർ സൗമായുടെ വിവരണത്തിൽ കാണാം (Ibid. 172-176).

ബർ സൗമായുടെ പട്ടികയിൽ നിന്നും ബർ എബ്രായായുടെ വിവിധ വിജ്ഞാന ശാഖകളിലുള്ള പാണ്ഡിത്യത്തിൻെറ ഏകദേശരൂപം ലഭിക്കുന്നതാണ്. അദ്ദേഹത്തിന്റെ കൃതികളെ തത്ത്വശാസ്ത്രം , ദൈവശാസ്ത്രം , വ്യാകരണം, ജ്യോതിശാസ്ത്രം ഗണിതശാസ്ത്രം, വൈദ്യശാസ്ത്രം, ചരിത്രം എന്നിങ്ങനെ തിരിക്കാം .

സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങളിൽ നയചാതുര്യവും മതസഹിഷ്ണുതയും ദീർഘദൃഷ്ടിയും ഉള്ള വ്യക്തിയായിരുന്നു, ബാർ എബ്രായ. ഭരണകർത്താക്കൾ ആയിരുന്ന അറബികളോടും മംഗോളിയരോടും അദ്ദേഹം ഒരുപോലെ സ്നേഹബന്ധത്തിൽ കഴിഞ്ഞിരുന്നു. തന്മൂലം ബാർ എബ്രായുടെ കാലത്തു ക്രിസ്ത്യാനികൾ മതപീഡനം ഏൽക്കേണ്ടി വരുന്നില്ല.
     

ബാർ എബ്രായ ഒരു ആചാര്യ ശ്രേഷ്ഠൻ ആയിരുന്നു എന്ന് മാത്രമല്ല,  ഒരു മികച്ച ഗ്രന്ഥകർത്താവും വേദശാസ്ത്ര പണ്ഡിതനും സാഹിത്യകാരനും ശാസ്ത്രജ്ഞനും കൂടി ആയിരുന്നുവെന്ന് അദ്ധേഹത്തിൻ്റെ പുസ്തകസഞ്ചയം വിളച്ചറിയിക്കുന്നു. 31 പുസ്തകങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ടെന്ന് സഹോദരനായ   ബർ സൗമ എഴുതിയ ബാർ എബ്രായായുടെ ജീവചരിത്രത്തിൽ കാണുന്നുണ്ട്. സഭാചരിത്രം ,വേദശാസ്ത്രം ,യുക്തിശാസ്ത്രം, നീതിശാസ്ത്രം, ധനതത്വശാസ്ത്രം ,ഊർജതന്ത്രം ,വൈദ്യശാസ്ത്രം ,പ്രാണിശാസ്ത്രം ,തത്വജ്ഞാനം ,ജ്യോതിശാസ്ത്രം ,ആത്മികപഠനം എന്നീ വിഷയങ്ങൾ അദ്ദേഹം വളരെ സമർത്ഥമായി കൈകാര്യം ചെയ്തിട്ടുണ്ട്.
            
  ബാർ എബ്രായായുടെ ചരിത്ര പുസ്തകങ്ങളിൽ ഏറ്റവും  പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ,നാളാഗമം .( കിനബ് ദ് മക്നെ ബാനു ത് സബുനെ= ക്രോണോഗ്രഫി (chronography ). മൂന്ന് ഭാഗങ്ങളുള്ള ഈ ബൃഹത്തായ കൃതിയിൽ, സൃഷ്ടിയുടെ ആരംഭം മുതൽ എ. ഡി. 1286 വരെയുള്ള ലോക ചരിത്രം ഒന്നാം ഭാഗത്തിലും അഹരോന് ശേഷമുള്ള സഭാചരിത്രം രണ്ടാം ഭാഗത്തിലും വിശുദ്ധ തോമാശ്ലീഹാ യ്ക്ക് ശേഷം ഉള്ള സിറിയൻ സഭയുടെ പൗരസ്ത്യവിഭാഗത്തിന്റെ ചരിത്രം മൂന്നാം ഭാഗത്തിലും കൊടുത്തിരിക്കുന്നു. 
                  

സഭാതലത്തിൽ വിലമതിക്കപ്പെടുന്ന മറ്റൊന്നാണ്  '  കിതബ് ദ് ഹൂദായ' അതായത്, ഹൂദായ കാനോൻ എന്നറിയപ്പെടുന്ന നിയമഗ്രന്ഥം. സർവ്വം വിധമായ സഭാഭരണ വിധികളെപറ്റി പുരോഹിതനും ആത്മായനും വേണ്ട നിയമങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. (മലങ്കര ഓർത്തഡോക്സ് സഭാ ഭരണഘടന മൂലം അംഗീകരിച്ചിട്ടുള്ള ഈ നിയമഗ്രന്ഥം വളരെ പ്രാധാന്യമർഹിക്കുന്നു). 
                    

ബാർ എബ്രായ പ്രസിദ്ധപ്പെടുത്തിയ 712 ഹാസ്യകഥകൾ അടങ്ങുന്ന സമാഹാരം. അദ്ദേഹത്തിന്റെ സാഹിത്യാഭിരുചി വെളിപ്പെടുത്തുന്നു . പുസ്തകം എബ്രായ,  ഗ്രീക്ക്, സിറിയൻ,  പേർഷ്യൻ, ഇന്ത്യൻ എന്നീ ഭാഷകളിൽ വിഖ്യാതങ്ങളായ കഥകളുടെ സമാഹാരമാണ്. 
                    ജ്യോതിശാസ്ത്രത്തിൽ പണ്ഡിതനായിരുന്ന ബാർ എബ്രായ മരാഗായിലെ നക്ഷത്ര ബംഗ്ലാവിലെ വിദ്യാർത്ഥികളെ 1268 മുതൽ 1272 വരെ ജ്യോതിശാസ്ത്രം പഠിപ്പിച്ചിരുന്നു. തത്സംബന്ധമായ പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു.

 1286-ൽ അഡോർ ബൈജാനിൽ മാറാഗായലുള്ള ദയറായിൽ താമസിക്കവേ തോമൂസ് - കർക്കടകം - മാസം - ഇരുപത്തിയെട്ടാം തീയതി ബാർ എബ്രായ ജ്വര  ബാധിതനായി.ചികിത്സയ്ക്കായി വൈദ്യന്മാർ വന്നു."എൻ്റെ അവസാനം അടുത്തിരിക്കുന്നു . മരുന്നിന് യാതൊന്നും ചെയ്യാൻ കഴികയില്ല " എന്നു പറഞ്ഞ് അദ്ദേഹം യാതൊരു ചികിത്സയ്ക്കും വഴിപ്പെട്ടില്ല .
    അന്ത്യമായി രോഗശയ്യയിൽ നിന്ന് പാത്രിയർക്കാ ,കാതോലിക്കാ സിംഹാസനങ്ങളെ കുറിച്ച് ഓരോ കല്പന എഴുതി സഹോദരനെ ഏല്പിച്ചു.പിന്നീട്, സന്നിഹിതരായിരുന്നവരോട് ' "നിങ്ങൾ സ്നേഹത്തിൽ വസിപ്പിൻ ,ഒരോരുത്തരും അന്യോന്യം വിയോജിതരാകരുത് 
             നിങ്ങൾ സ്നേഹാ ത്തോടെ ഒരുമിച്ചു കൂടുന്ന എല്ലാ സന്ദർഭങ്ങളിലും ഞാൻ നിങ്ങളുടെ കൂടെ കാണും ." എന്നു പറഞ്ഞ് വിശ്വാസപ്രമാണം ചൊല്ലി ,1286 തോമൂസ് മാസം 30-ആം തീയതി ഇഹലോകവാസം വെടിഞ്ഞു .

(*ബർസൗമയുടെ വിവരണത്തിൽ നിന്നും :
 സ്തുത്യർഹനായ  യാബാലാഹാ  കാതോലിക്ക ആ സമയത്ത് മരാഗ  പട്ടണത്തിൽ ഉണ്ടായിരുന്നു. ആരും ചന്തയിൽ പോകുകയോ ഓഫീസ് തുറക്കുകയോ ചെയ്യരുതെന്ന് അദ്ദേഹം കൽപ്പിച്ചു.

 ദേവാലയ മണിമുഴങ്ങി,   ജനങ്ങളെല്ലാം മുറിയിലേക്ക് ഓടിക്കുകയും ചെയ്തു. തന്റെ ചുറ്റുമുണ്ടായിരുന്ന നാല് മെത്രാന്മാരെ കാതോലിക്കാ അയയ്ക്കുകയും വലിയ മെഴുകുതിരികൾ കൊടുത്തതായി മെഴുകുതിരികൾ കൊടുത്തയയ്തക്കുകയും ചെയ്തു. അതുപോലെ അർമേനിയരുടെയും ഗ്രീക്കുകാരുടെയും സമൂഹം മുഴുവനും വന്നുചേർന്നു.
 നമ്മുടെ നാലു വൈദികർ മാത്രമേ സന്നിഹിതരായിരുന്നുള്ളൂ അവിടെ കൂടിയ 200 ലധികം ആളുകൾ രാവിലെ മുതൽ 3 മണി വരെ പ്രാർത്ഥനയിൽ ചെലവഴിച്ചു.

 നാശത്തിന്റെ  ദിവസമേ,  കരുണയില്ലാത്ത പ്രഭാതമേ കോപത്തിന്റെ  ദിവസമേ മരണത്തിന്റെ രാത്രിയെ മറ്റുള്ളവരെ ദുഃഖത്തിലും കരച്ചിലും ഉപേക്ഷിക്കുകയും ചെയ്ത വിശുദ്ധനായ ഈ സഹോദരന്റെ  മരണം! നെസ്തോറിയരും  ഗ്രീക്കുകാരും അർമേനിയരും  തങ്ങളുടെ  മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥനകളും,  ശുശ്രൂഷകളും നടത്തിയ ശേഷം അദ്ദേഹതിന്റെ വിശുദ്ധ ശരീരം  അദ്ദേഹം മരാഗയിൽ  വരുമ്പോൾ പ്രാർത്ഥിക്കുകയും ബലിയർപ്പിക്കുകയും  ചെയ്തിരുന്ന ചെറിയ മദ്ഹബഹയിൽ വച്ചു.***)


 മൂസലിനടുത്ത് മാർ മത്തായിയുടെ ദയറായിൽ ബാർ എബ്രായയുടെ കബറിടം സ്ഥിതിചെയ്യുന്നു.

എഴുതിയത് :Abel Thomas Denny
കൊച്ചുപ്ലാപ്പറമ്പിൽ 

അവലംബം :സഭാചരിത്രം പാർട്ട്‌ 1&2 ബാർ എബ്രായ 
*ബർസൗമയുടെ വിവരണം 
ബാർ എബ്രായ സഭാചരിത്രം -ജി. ചേടിയത്ത്